ഫ്ലവേഴ്‌സ് ചാനലിലെ ടോക് ഷോയില്‍ സന്തോഷ്‌ പണ്ഡിറ്റിനെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ പണ്ഡിറ്റിനെ പിന്തുണച്ച് നവമാധ്യമങ്ങള്‍

പണ്ഡിറ്റിനെ പിന്തുണച്ച് നടന്‍ അജു വര്‍ഗ്ഗീസും രംഗത്തെത്തി. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് സന്തോഷിനോട് ചാനല്‍ കാട്ടിയതെന്നും സംഭവത്തില്‍ സന്തോഷിന് നൂറു ശതമാനം പിന്തുണ നല്‍കുന്നുവെന്നുമാണ് അജു വ്യക്തമാക്കിയത്

ഫ്ലവേഴ്‌സ് ചാനലിലെ ടോക് ഷോയില്‍ സന്തോഷ്‌ പണ്ഡിറ്റിനെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ പണ്ഡിറ്റിനെ പിന്തുണച്ച് നവമാധ്യമങ്ങള്‍

ഫ്ലവേഴ്‌സ് ചാനലിലെ ടോക് ഷോയില്‍ സന്തോഷ്‌ പണ്ഡിറ്റിനെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ പണ്ഡിറ്റിനെ പിന്തുണച്ച് നവമാധ്യമങ്ങള്‍. പരിപാടിയുടെ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളും ട്രോളുകളുംകൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.

ടോക് ഷോയില്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പണ്ഡിറ്റിനെ വിഡ്ഢി എന്ന് അഭിസംബോധന ചെയ്തതതാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഷോയില്‍ പങ്കെടുത്ത മിമിക്രി താരം ഏലൂര്‍ ജോര്‍ജ്ജ് അദ്ദേഹത്തെ വിരൂപനായ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചാക്ഷേപിച്ചതും ട്രോളുകള്‍ക്ക് വിഷയമായി. പണ്ഡിറ്റ് നൃത്തം ചെയ്തപ്പോള്‍ മിമിക്രി താരങ്ങള്‍ ചുറ്റും കൂടി നിന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതും മലയാളത്തിലെ ഏറ്റവും കൂടുതല്‍ ഔഷധ ഗുണമുള്ള നായകനെന്ന് വിശേഷിപ്പിച്ച് പരിഹസിച്ചതും വിവാദമായി.


mimikryyysRSADSAS

തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അറിഞ്ഞതിനാല്‍ പ്രോഗ്രാമില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചെന്നും ഓണം പ്രോഗ്രാം ആയതിനാല്‍ കൗണ്ടറുകള്‍ മാത്രമാണ് ചര്‍ച്ചയെന്ന് ധരിപ്പിച്ച് പ്രൊഡ്യൂസര്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയായിരുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ജോണ്‍ ബ്രിട്ടാസിന്റെ നിലവാരത്തിലേക്ക് ശ്രീകണ്ഠന്‍ നായര്‍ താഴ്ന്നതിന് ഉദാഹരണമാണ് ഈ ഷോയില്‍ തനിക്ക് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തന്നെ വിമര്‍ശിച്ച ഏലൂര്‍ ജോര്‍ജ്ജിനോട് എനിക്ക് മലയാളി ഹൗസ് എന്ന പ്രോഗ്രാമിലൂടെ ലക്ഷങ്ങള്‍ കിട്ടി, നിന്നെ ഒരു രൂപായുടെ പ്രോഗ്രാമിന് ആരെങ്കില്‍ വിളിച്ചിട്ടുണ്ടോ എന്നും പണ്ഡിറ്റ് ചോദിക്കുന്നു.

svgsvbdsbgsvsvs

hars

പണ്ഡിറ്റിനെ പിന്തുണച്ച് നടന്‍ അജു വര്‍ഗ്ഗീസും രംഗത്തെത്തി. മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് സന്തോഷിനോട് ചാനല്‍ കാട്ടിയതെന്നും സംഭവത്തില്‍ സന്തോഷിന് നൂറു ശതമാനം പിന്തുണ നല്‍കുന്നുവെന്നുമാണ് അജു വ്യക്തമാക്കിയത്. എന്നാല്‍, പ്രോഗ്രാമില്‍ നടന്നത് നിര്‍ദ്ദോഷമായ തമാശകളുടെ അതിരുകളില്‍ നിന്നുള്ള സംവാദം മാത്രമാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനല്ലെന്നുമാണ് ശ്രീകണ്ഠന്‍ നായരുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.