ക്രിസ്ത്യാനോ റൊണാള്‍ഡോ ബുദ്ധമതത്തെ അധിക്ഷേപിച്ചെന്നാരോപണം

ലോകപ്രശസ്തനായ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നിട്ടും തികച്ചും വംശീയവും അതേസമയം വിഡ്ഢിത്തവും നിറഞ്ഞ കാര്യമാണ് റൊണാള്‍ഡോ ചെയ്തത് എന്നാണ് സംഗതി അറിഞ്ഞ ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ക്രിസ്ത്യാനോ റൊണാള്‍ഡോ ബുദ്ധമതത്തെ അധിക്ഷേപിച്ചെന്നാരോപണം

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബുദ്ധമതത്തെ അധിക്ഷേപിച്ചു എന്ന കാരണം കൊണ്ട് ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടുന്നു. റൊണാള്‍ഡോ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രമാണ് ലോകമെമ്പാടുമുള്ള ആരാധകരെ ചൊടിപ്പിച്ചത്.

ബുദ്ധപ്രതിമയുടെ പീഠത്തിനു മേല്‍ കാലെടുത്ത് വെച്ച് ഫോട്ടോക്ക് പോസ് ചെയ്ത റൊണാള്‍ഡോയുടെ ചെയ്തി തികച്ചും അരോചകവും ബുദ്ധമതത്തെ ഇകഴ്ത്തി കാട്ടുന്നതും ആണ് എന്നുള്ള കമന്റുകള്‍ റയല്‍ മാട്രിഡിന്‍റെ സൂപ്പര്‍താരത്തിന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Bom dia


A photo posted by Cristiano Ronaldo (@cristiano) on


ലോകപ്രശസ്തനായ മികച്ച ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നിട്ടും തികച്ചും വംശീയവും അതേസമയം വിഡ്ഢിത്തവും നിറഞ്ഞ കാര്യമാണ് റൊണാള്‍ഡോ ചെയ്തത് എന്ന അഭിപ്രായമാണ് അവിടെ കമന്റ് ചെയ്തവരിൽ ബഹുഭൂരിപക്ഷത്തിന്റേതും.

എന്നാല്‍ മനഃപൂര്‍വമായല്ലാതെ സംഭവിച്ച ഒരു തെറ്റാണ് എന്നും ഈ സംഭവത്തെ പര്‍വ്വതീകരിക്കേണ്ടതില്ലെന്നുള്ള കാഴ്ചപ്പാടും ഉയര്‍ന്നു വരുന്നുണ്ട്.

ലോകത്ത് ഏറ്റവും അധികം സോഷ്യല്‍ മീഡിയ ഫോളോവേര്‍സ് ഉള്ള സ്പോര്‍ട്സ് താരമായ റൊണാള്‍ഡോയുടെ അക്കൌണ്ടിനെ തങ്ങള്‍ അണ്‍ഫോളോ ചെയ്യുക ആണെന്നും ചിലര്‍ അഭിപ്രായപെടുന്നു.

റൊണാള്‍ഡോയുടെ ഏജന്റിന്‍റെ മകളായ മെരിസ മെണ്ടിസ്  ആണ് സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.