ട്രംപിന്‍റെ 'ഇന്ത്യാ സ്നേഹം' ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

നരേന്ദ്ര മോദി ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഭാരതീയരോട്, പ്രത്യേകിച്ചും ഹിന്ദുക്കളോട് തനിക്ക് വളരയധികം ആദരവുണ്ടെന്നും മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി

ട്രംപിന്‍റെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ന്യൂ ജഴ്സിയിലെ പ്രചാരണപരിപാടിയില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ തരംഗം. ന്യൂജഴ്സിയിലെ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം എന്ന സംഘടനയാണ് ട്രംപിന്റെ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ നരേന്ദ്ര മോദി ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഭാരതീയരോട്, പ്രത്യേകിച്ചും ഹിന്ദുക്കളോട് തനിക്ക് വളരയധികം ആദരവുണ്ടെന്നും മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹത്തെ  ഭഗവാന്‍ മഹാവിഷ്ണുവായി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും മറ്റും റിപ്പബ്ലിക്കന്‍ ഹിന്ദു  സംഘടന വിതരണം ചെയ്തിരുന്നു. പ്രഭുദേവ, അനുപം ഖേര്‍, ശ്രീ ശ്രീ രവിശങ്കര്‍  തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ നേരിട്ടും വീഡിയോയിലൂടെയും പങ്കെടുക്കുകയും ചെയ്തു. പക്ഷേ, ഇതേക്കാളൊക്കെ, ട്വിറ്റെര്‍ ട്രോളുകള്‍ക്ക് പാത്രമായിരികുന്നത് പരിപാടി നടന്ന വേദിക്ക് പുറത്തു സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ ആണ്.


പോസ്റ്ററില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും 'ഗെറ്റ് മോദി'യെന്ന് പറഞ്ഞ് ആക്രോശിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. പോസ്റ്ററില്‍ മോദി ധരിച്ചിരിക്കുന്ന കുര്‍ത്തയില്‍ "മോദിക്ക് എതിരെ പടനയിക്കുന്നത് ഹിലരിയാണെന്ന് രക്തം കൊണ്ട് എഴുതിയിട്ടുമുണ്ട്. 2002ലെ ഗുജറാത്ത് കലാപവും മറ്റും പോസ്റ്ററിനു വിഷയമായിരിക്കുന്നു. പോസ്റ്ററിനെ പരിഹാസ വാക്കുകള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ.തന്‍റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ തുറന്നടിച്ചിട്ടുള്ള ട്രംപിന് വേണ്ടി ഹിന്ദുക്കള്‍ നിലകൊള്ളുന്നതിനെ അപലപിക്കുകയാണ് ജനങ്ങളില്‍ പലരും. താന്‍ പ്രസിഡന്റ്‌ ആയാല്‍ 11 മില്ല്യണോളം വരുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപിന് വോട്ട് ചെയ്യരുതെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.

14686263_1176886235708981_692056041_n

14741598_1176886339042304_1529962309_n

പരിപാടിയില്‍ മോദിയോടും ഇന്ത്യയോടുമുള്ള സ്നേഹം ട്രംപ് വിവരിച്ചതും മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയതും പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി.


Read More >>