പന്നിക്കൂടല്ല മലപ്പുറം; ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

കേരളത്തിലെ ഏറ്റവും വലിപ്പമുള്ള മൂന്നാമത്തെ ജില്ലയായ മലപ്പുറത്തെ മാത്രം ഗോപാലകൃഷ്ണന്‍ തന്റെ വര്‍ഗ്ഗീയ ആയുധമാക്കി ഉയര്‍ത്തിക്കാട്ടുമ്പോള്‍ സ്ഥലത്തിന് ആനുപാതികമായ ജനസംഖ്യയില്‍ മലപ്പുറത്തിനു മുന്നില്‍ നില്‍ക്കുന്ന ജില്ലകളുടെ കണക്കുകള്‍ മുന്നില്‍ വെച്ചാണ് സോഷ്യല്‍മീഡിയ ഗോപാല കൃഷ്ണ വാദങ്ങളെ വിമര്‍ശിക്കുന്നത്.

പന്നിക്കൂടല്ല മലപ്പുറം; ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പ്രസവിച്ചു കൂട്ടുകയാണെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. സത്യത്തെ മറച്ചുപിടിച്ച് വര്‍ഗ്ഗീയ ലക്ഷ്യം വെച്ചു മാത്രമാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഗോപാലകൃഷ്ണന്‍ നടത്തുന്നതെന്നുള്ള കാര്യം കണക്കുകളിലൂടെയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പമുള്ള മൂന്നാമത്തെ ജില്ലയായ മലപ്പുറത്തെ മാത്രം ഗോപാലകൃഷ്ണന്‍ തന്റെ വര്‍ഗ്ഗീയ ആയുധമാക്കി ഉയര്‍ത്തിക്കാട്ടുമ്പോള്‍ സ്ഥലത്തിന് ആനുപാതികമായ ജനസംഖ്യയില്‍ മലപ്പുറത്തിനു മുന്നില്‍ നില്‍ക്കുന്ന ജില്ലകളുടെ കണക്കുകള്‍ മുന്നില്‍ വെച്ചാണ് സോഷ്യല്‍മീഡിയ ഗോപാല കൃഷ്ണ വാദങ്ങളെ വിമര്‍ശിക്കുന്നത്.

മലപ്പുറത്തിന്റെ പോപ്പുലേഷന്‍ ഡെന്‍സിറ്റി 1,158/km2 ആകുമ്പോള്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ പോപ്പുലേഷന്‍ ഡെന്‍സിറ്റി 1,509/km2 ആണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. പോപ്പുലേഷന്‍ ഡെന്‍സിറ്റിയില്‍ രണ്ടാം സ്ഥാനം ആലപ്പുഴയും (1,501/km2) മൂന്നാം സ്ഥാനത്ത് കോഴിക്കോട് (1316/km2) ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഗോപാലകൃഷ്ണന്റെ വാദമനുസരിച്ച് പന്നിക്കൂടാകാന്‍ ഏറ്റവും അനുയോജ്യം മലപ്പുറമല്ല, തിരുവനന്തപുരമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മലപ്പുറത്തേക്കാള്‍ സ്ഥലപരിമിതിയുടെ പ്രശനം അനുഭവിച്ചു ജീവിക്കുന്നവര്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോട്ടുമൊക്കെയുള്ളപ്പോള്‍ വര്‍ഗ്ഗീയതമാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള പരാമര്‍ശമാണ് ഗോപാലകൃഷ്ണന്‍ നടത്തിയതെന്നുള്ള കാര്യം വ്യക്തമാണെന്നും സമൂഹമാധ്യമങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു.

മലപ്പുറത്തെ പെണ്ണുങ്ങൾ എല്ലാം പന്നി പ്രസവിക്കുന്നത് പോലെ പ്രസവിക്കുന്നു എന്ന വിവാദ പ്രസ്ഥാനവയുമായി വന്നിരിക്കുകയാണല്ലോ പ...

Posted by Adarsh VC on 17 October 2016


മലപ്പുറത്തെ ഫെര്‍ട്ടിലിറ്റി റേറ്റ്, റീപ്ലേസ്‌മെന്റ് റേറ്റ്, ജനസംഖ്യ വര്‍ദ്ധന തോത് എന്നിവ എത്രയാണെന്ന് കണ്ടുപിടിച്ചാല്‍ ഗോപാലകുഷ്ണനുള്ള ഉത്തരമായെന്നും ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറത്തിന്റെ ഫെര്‍ട്ടിലിറ്റി റേറ്റ് നിലവിലെ സെന്‍സ്സസ് പ്രകാരം 2.4 ആണ്. ഗോപാലകൃഷ്ണന്റെ വാദം ശരിയാകണമെങ്കില്‍ ചുരുങ്ങിയത് 4.5 എങ്കിലും ഫെര്‍ട്ടിലിറ്റി റേറ്റ് വേണം. 1974 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞിരിക്കുകയാണ്. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത.

അതുപോലെ ഇന്‍ഡ്യയിലെ ജനസംഖ്യാ വര്‍ദ്ധനവില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്ട്രിക്ടാണ് മലപ്പുറം. 1981-1991 ല്‍ വളര്‍ച്ചാ സൂചികയില്‍ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ല്‍ 17.22% ല്‍ നില്‍ക്കുന്നു. അതായത് ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഓരോ സെന്‍സ്സസ്സ് കഴിയുമ്പോഴും ഈ ശതമാനം ഉയര്‍ന്നു ഉയര്‍ന്നു വരുകയാണ് വേണ്ടത്- സോഷ്യല്‍ മീഡിയ പറയുന്നു.

പന്നി പ്രസവം !!

ഒരിക്കൽ ന്യയോർക്കിലെ ഒരു ട്രെയിനിൽ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലിൽ ചവിട്ടി. ക്ഷമ ചോദിക്കാൻ മുത...

Posted by രഞ്ജിത് മാമ്പിള്ളി on 18 October 2016


കേരളം ആരോഗ്യ മേഖലയില്‍ കൈവരിച്ച അത്ഭുതപൂര്‍വ്വമായി വളര്‍ച്ചയാണ് മലപ്പുറത്തിന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്നും സോഷ്യല്‍ മീഡിയകള്‍ തുറന്നുകാട്ടുന്നുണ്ട്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ഒരു ഫാര്‍മസ്സിസ്റ്റ് ആയ ഗോപാലകൃഷ്ണനും ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാം എന്നുള്ളത് ഒരു വിരോധാഭാസമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന മലര്‍ന്നു കിടന്ന് തുപ്പുന്നതിനു തുല്യമാണെന്നും ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കുന്നതിന് മുന്‍പ് കോമണ്‍സെന്‍സ് ഉപയോഗിക്കണമെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.