മാളുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് തീവില; അന്യായ വിലയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടി ശക്തമാക്കുന്നു

നടി അനുശ്രീയില്‍ നിന്ന് ഒരു കട്ടന്‍ചായയ്ക്കും രണ്ട് പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ എയർേപാർട്ട് കോഫീഷോപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് അധികനാളായില്ല.

മാളുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് തീവില; അന്യായ വിലയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടി ശക്തമാക്കുന്നു

കൊച്ചി: നടി അനുശ്രീയില്‍ നിന്ന് ഒരു കട്ടന്‍ചായയ്ക്കും രണ്ട് പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ എയർേപാർട്ട് കോഫീഷോപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് അധികനാളായില്ല. അതിനു പിന്നാലെ കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര മാളുകളിലും സിനിമാ തീയേറ്ററുകളിലും ആഹാര സാധനങ്ങള്‍ക്ക് തീവില ഈടാക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടി ശക്തമാക്കുന്നു. നിരവധി പരാതികള്‍ ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചത്. ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന രണ്ടാംദിന സിറ്റിംഗിലാണ് ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.


54 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. ഇതിനു പുറമെ 25 പരാതികള്‍ പുതുതായി ലഭിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് മുട്ടയുടെ യാഥാർത്ഥ്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു പി. മോഹന്‍ദാസ് നിര്‍ദേശം നല്‍കി. എറണാകുളം നഗരത്തില്‍ ബസുകളില്‍ വര്‍ധിച്ചുവരുന്ന പോക്കറ്റടി, ബസുകളില്‍ സ്ത്രീകളെ ശല്യം ചെയ്യല്‍, മുളവുകാട് റോഡ് വികസനം, നെട്ടൂര്‍ ഫെറിയില്‍ ബോട്ട് സര്‍വീസ് മുടങ്ങിയത്, കൊച്ചിന്‍ റിഫൈനറി വികസനപ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോടതികളില്‍ അഭിഭാഷകര്‍ മാധ്യമ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊച്ചി സ്വദേശിയായ പൗരാവകാശ പ്രവര്‍ത്തകൻ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. ഭക്ഷണ സാധനങ്ങള്‍ക്ക് അന്യായ വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന്  എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ. സഫിറുള്ളയും വ്യക്തമാക്കിയിരുന്നു.

Story by
Read More >>