വൈദ്യുതിമുടക്കം എസ്എംഎസ്സായി അറിയാം; ബില്ലും ഉടനെത്തും

ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വൈദ്യുതിമുടക്കവും ബില്ലും അയക്കാന്‍ ഒരുങ്ങി കെഎസ്ഇബി.

വൈദ്യുതിമുടക്കം എസ്എംഎസ്സായി അറിയാം; ബില്ലും ഉടനെത്തും

പാലക്കാട്: ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വൈദ്യുതിമുടക്കവും ബില്ലും അയക്കാന്‍ ഒരുങ്ങി കെഎസ്ഇബി. ഷൊറണൂരിലും ചങ്ങനാശ്ശേരിയിലും കെഎസ്ഇബി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ഉപഭോക്താക്കളുടെ ഫോണ്‍നമ്പര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസുകള്‍ വഴി ശേഖരിച്ചു തുടങ്ങി. കണ്‍സ്യൂമര്‍ നമ്പര്‍, മീറ്റര്‍ ഉടമയുടെ മൊബൈല്‍ഫോണ്‍ നമ്പര്‍, ഇപ്പോള്‍ താമസിക്കുന്ന വ്യക്തിയുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവയാണ് ശേഖരിക്കുന്നത്. വൈദ്യുതിബില്‍ തയ്യാറായാല്‍ അതും മൊബൈല്‍വഴി അറിയിക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്. ബില്ലുകിട്ടിയില്ലെന്ന പരാതി ഇതുവഴി ഒഴിവാകും.


വൈദ്യുതിമുടക്കം, തെരുവുവിളക്കുകളുടെ പ്രശ്‌നം, വൈദ്യുതികമ്പി പൊട്ടിവീഴുന്നതുപോലുള്ള അപകടങ്ങള്‍ തുടങ്ങിയവയൊക്കെ 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍വ് വിളിച്ചറിയിക്കാം. പരാതിരേഖപ്പെടുത്തിയ കാര്യം ഉപഭോക്താവിനെയും അതത് വൈദ്യുതിസെക്ഷന്‍ ഓഫീസിനെയും അറിയിക്കും. പരാതി പരിഹരിച്ചശേഷം വീണ്ടും ഉപഭോക്താവിന് സന്ദേശമെത്തും. നിശ്ചിതസമയത്തിനകം പരാതി പരിഹരിക്കണമെന്നുമുണ്ട്. പരിഹരിച്ചില്ലെങ്കില്‍ ആ പരാതി ചുവന്നമാര്‍ക്കോടെ മേലുദ്യോഗസ്ഥന്റെ ശ്രദ്ധയിലെത്തും.

Read More >>