മതം മനുഷ്യനെ മയക്കുന്ന കറുപ്പ്; അടര്‍ത്തി വ്യാഖ്യാനിക്കുന്നുവെന്ന് യച്ചൂരി

മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗത്തിന്റെ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യച്ചൂരി. എതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആരാധനകള്‍ നടത്തുന്നതിനുമുള്ള അവകാശത്തിനായി സിപിഐഎം മുന്നിലുണ്ടാകും- യച്ചൂരി പ്രഭാഷണത്തില്‍ പറയുന്നു

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്; അടര്‍ത്തി വ്യാഖ്യാനിക്കുന്നുവെന്ന് യച്ചൂരി

കാള്‍ മാര്‍ക്‌സിന്റെ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന വാചകം സന്ദര്‍ഭോചിതമായി അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയവും ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവുമാണെന്ന് അദ്ദേഹം പറഞ്ഞു. മസ്‌കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യച്ചൂരി. പ്രഭാഷണത്തില്‍ യച്ചൂരി പറയന്നു:


കാള്‍ മാര്‍ക്‌സ് മതത്തിനെതിരെ നടത്തിയതായി പറയുന്ന പ്രസ്താവന അദ്ദേഹത്തിന്റെ പൂര്‍ണമായ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ്. മതത്തെ അദ്ദേഹം ഒരിക്കലും ആക്രമിച്ചിട്ടില്ല 'മതപരമായ ദുഖം അതേ സമയം തന്നെ യഥാര്‍ത്ഥ ദുഖത്തിന്റെ പ്രകാശനമാണ്. യഥാര്‍ത്ഥ ദുഖത്തിനെതിരായ പ്രതിഷേധവും കൂടിയാണിത്. മതങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അഭയകേന്ദ്രമാണ്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത അവസ്ഥയില്‍ ആത്മാവാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നാണ് മാര്‍ക്‌സ് പ്രസ്താവിച്ചതെന്ന് യെച്ചൂരി പറഞ്ഞു. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് മതം അഭയമാകുകയാണ് ചെയ്യുന്നത്. എതൊരാള്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും ആരാധനകള്‍ നടത്തുന്നതിനുമുള്ള അവകാശത്തിനായി സിപിഐഎം മുന്നിലുണ്ടാകും. വര്‍ഗീയ ശക്തികൾ ഇതര മതവിഭാഗങ്ങള്‍ക്കുനേരെ നടത്തുന്ന ഏത് ആക്രമണവും പ്രതിരോധിക്കാന്‍ പാര്‍ട്ടിയുണ്ടാകുമെന്നും യച്ചൂരി വ്യക്തമാക്കി.

[caption id="attachment_52346" align="alignright" width="323"]guru മസ്‌ക്കറ്റില്‍ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്തുന്ന സീതാറാം യച്ചൂരി[/caption]

ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ നെഞ്ചിലേറ്റി ജീവിക്കുന്ന ഒരു തലമുറയുടെ ഭാഗമാണ് താനെന്ന് പറഞ്ഞ യച്ചൂരി ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനം മാനവികതയാണ് ഉദ്‌ഘോഷിക്കുന്നതെന്ന് പറഞ്ഞു. എല്ലാ മനുഷ്യരേയും ഒന്നായിക്കാണുന്ന മഹത്തായ ആശയമാണിത്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഗുരുവിന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മതന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഗുരുവചനങ്ങള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.

സിപിഎം പോലുള്ള പാര്‍ട്ടികളേയും മതന്യൂനപക്ഷങ്ങളേയും ലക്ഷ്യം വയ്ക്കുന്ന ചില വര്‍ഗീയ പാര്‍ട്ടികള്‍ രാജ്യത്തുണ്ട്. കണ്ണുര്‍ ജില്ലയില്‍ ഈയടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറിയ ശേഷം ആര്‍എസ്എസ് നടത്തിയ ആക്രമണങ്ങളില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 300ഓളം പ്രവര്‍ത്തര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 35 പാര്‍ട്ടി ഓഫീസുകളും ആര്‍എസ്എസ് തല്ലിത്തകര്‍ത്തു. സിപിഎം ഭീകരതയ്‌ക്കെതിരെ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും ധര്‍ണ നടത്തുന്ന അതേ സമയത്തുതന്നെ ലോക്കല്‍ കമ്മിറ്റി അംഗമായ കെ മോഹനന്‍ കണ്ണൂരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയനും നിരവധിത്തവണ അഭ്യര്‍ഥിച്ചിട്ടും ആര്‍എസ്എസ് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലെന്നും യച്ചൂരി പറഞ്ഞു.

പ്രഭാഷണം പൂര്‍ണ്ണമായി വായിക്കുക:

https://www.docdroid.net/GHPyWfs/20161016-sree-narayana-guru-memorial-lecture-muscat-speech.pdf.html

Read More >>