സെക്യൂരിറ്റി ഗാര്‍ഡിനെ കൊന്ന ശേഷം എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാമ ശങ്കറിനെയാണ് ഇവര്‍ കൊന്നത്

സെക്യൂരിറ്റി ഗാര്‍ഡിനെ കൊന്ന ശേഷം എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) 8 പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാമ ശങ്കറിനെയാണ് ഇവര്‍ കൊന്നത്. കത്തികൊണ്ട് കഴുത്തറുത്തായിരുന്നു കൊലപാതകം. തടവുചാടിയ എട്ടുപേരും ജയിലിലെ ‘ബി’ ബ്ലോക്കിലുണ്ടായിരുന്നവരാണെന്നാണ് സൂചന.

പുതപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജയിലിന്റെ ചുറ്റുമതില്‍ ചാടിക്കടന്നത്. ജയില്‍ ചാടുന്നതിനായി ദീപാവലി രാത്രി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം. ജനങ്ങള്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ രക്ഷപ്പെടാന്‍ താരതമ്യേന എളുപ്പമാണ്. ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചു നിര്‍മിച്ച കയര്‍ ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ ചാടിയത് . ഇവരെ പിടികൂടാന്‍ നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

മധ്യപ്രദേശില്‍ ആദ്യമായല്ല സിമി പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ജയില്‍ ചാടുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഖാണ്ട്വയിലെ ജയിലില്ലും സമാനമായ സംഭവം നടന്നിരുന്നു. കുളിമുറിയുടെ ചുമര്‍ തകര്‍ത്ത് അന്ന് ഏഴു പേര്‍ രക്ഷപ്പെട്ടിരുന്നു.

Read More >>