സിഖ് വംശജനുനേരെ അമേരിക്കയില്‍ വംശീയാക്രമണം

കാലിഫോര്‍ണിയയില്‍ 41കാരനായ ഐ.ടി ജീവനക്കാരന്‍ മാന്‍സിങ് ഖല്‍സക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. മാന്‍ സിങ്ങിന്റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് നീണ്ട മുടി മുറിച്ചു കളയുകയും ചെയ്തു.

സിഖ് വംശജനുനേരെ അമേരിക്കയില്‍ വംശീയാക്രമണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സിഖ് വംശജന് നേരെ ആക്രമണം. കാലിഫോര്‍ണിയയില്‍ 41കാരനായ ഐ.ടി ജീവനക്കാരന്‍ മാന്‍സിങ് ഖല്‍സക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. മാന്‍ സിങ്ങിന്റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് നീണ്ട മുടി മുറിച്ചു കളയുകയും ചെയ്തു.

20നും 30നും ഇടയിലുള്ള ആറോളം യുവാക്കളാണ് മാന്‍സിങിനെ അക്രമിച്ചത്. കാറിന് നേരെ ബീയര്‍ കുപ്പി വലിച്ചെറിഞ്ഞ സംഘം മാന്‍ സിങ്ങിന്റെ തലമുടി മുറിക്കാന്‍ ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ കാറിന്റെ ജനാലയിലൂടെ മാന്‍സിങ്ങിന്റെ തല പുറത്തേക്ക് തള്ളിപിടിക്കുകയും മറ്റുള്ളവര്‍ മുടി മുറിക്കുകയും ആയിരുന്നു. അക്രമത്തില്‍ മാന്‍ സിങിന് പരിക്കേറ്റു. സെപ്റ്റംബര്‍ 25ന് രാത്രി കാറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.

സിഖ് വിശ്വാസത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സിഖ് കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ മാന്‍സിങ് വ്യക്തമാക്കി. സംഭവം അപമാനിക്കലാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും യു.എസിലെ സിഖ് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. നിരന്തരമുള്ള ആക്രമണങ്ങളില്‍ സിഖ് വിശ്വാസ സമൂഹം ആശങ്കയിലാണെന്ന് സിഖ് കൊയ് ലേഷന്‍ ലീഗല്‍ ഡയറക്ടര്‍ ഹര്‍സിമ്രാന്‍ കൗര്‍ പറഞ്ഞു.

Read More >>