നിഷാം വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരങ്ങൾ പിൻവലിച്ചു

ബംഗലുരുവിലേക്കുള്ള യാത്രാമധ്യേ ഫോൺ ചെയ്ത നിഷാം വധഭീഷണി മുഴക്കി എന്നായിരുന്നു പരാതി. ഇത് തെളിയിക്കുന്ന ശബ്ദരേഖയും പോലീസിന് കൈമാറിയിരുന്നു.

നിഷാം വധഭീഷണി മുഴക്കിയെന്ന പരാതി സഹോദരങ്ങൾ പിൻവലിച്ചു

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരായ ഫോൺ വിളിച്ചു ഭീഷണി മുഴക്കിയെന്ന പരാതി സഹോദരങ്ങൾ പിൻവലിച്ചു.  സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്‍കി. പരാതിയിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കുമെന്ന പോലീസ് നിലപാടെടുത്തിരുന്നു.

ബിസിനസ് കാര്യം സംസാരിക്കുന്നതിനിടെയാണ് സഹോദരനെ ഭീഷണിപ്പെടുത്തിയത്. ഫോൺവിളിച്ചു തർക്കിക്കുന്നതിനിടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.  ബംഗലുരുവിലേക്കുള്ള യാത്രാമധ്യേ ഫോൺ ചെയ്ത നിഷാം വധഭീഷണി മുഴക്കി എന്നായിരുന്നു പരാതി. ഇത് തെളിയിക്കുന്ന ശബ്ദരേഖയും പോലീസിന് കൈമാറിയിരുന്നു.

നിഷാം കസ്റ്റഡിയിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

Story by
Read More >>