കോഴിക്കോട് മാധ്യമപ്രവർത്തകരെ മർദ്ദിച്ച എസ്ഐ വിമോദിനെ സർവീസിൽ തിരിച്ചെടുത്ത് സർക്കാർ

എന്നാൽ തെറ്റുകാരനാണെന്ന് അറിഞ്ഞിട്ടും എസ്ഐയെ തങ്ങൾ പിന്തുണയ്ക്കുകയായിരുന്നുവെന്ന് പിന്നീട് ബാർ അസോസിയേഷൻ നേതാവുതന്നെ വെളിപ്പെടുത്തി. നിരപരാധികളെ വിമോദ് അസഭ്യം പറയുന്നതിന് താൻ ദൃക്സാക്ഷിയായിട്ടുണ്ടെന്നും കാലിക്കറ്റ് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

കോഴിക്കോട് മാധ്യമപ്രവർത്തകരെ മർദ്ദിച്ച എസ്ഐ വിമോദിനെ സർവീസിൽ തിരിച്ചെടുത്ത് സർക്കാർ

മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചുവെന്ന് ആരോപിക്കപ്പെട്ട് സസ്പെൻഷനിലായിരുന്ന കോഴിക്കോട് ടൌൺ സ്റ്റേഷനിലെ എസ്ഐ വിമോദിനെ സർവീസിൽ തിരിച്ചെടുത്തു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ക്രിമിനൽ കേസുകളെക്കുറിച്ച് പരിശോധിക്കുന്ന കമ്മിറ്റിയാണ് വിമോദിനെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ ഒരു വർഷത്തേയ്ക്ക് വിമോദിനെ കോഴിക്കോട് റേഞ്ചിനു പുറത്ത് നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

IMG-20161006-WA0003ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കരുതപ്പെടുന്ന രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് അട്ടിമറിച്ചതിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നൽകിയ കേസിന്റെ നടപടികൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് എസ് ഐ വിമോദ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.


തത്സമയ സംപ്രേഷപണ (ഡി.എസ്.എന്‍.ജി.) വാഹനവുമായി എത്തിയ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് എസ്. ബിനുരാജും മൂന്ന് സഹപ്രവര്‍ത്തകരുമാണ് പോലീസ് അതിക്രമത്തിന് ഇരയായത്. ക്യാമറാമാന്‍ എ. അഭിലാഷ്, ഡ്രൈവര്‍ ജയപ്രകാശ്, ടെക്‌നീഷ്യന്‍ അരുണ്‍ എന്നിവരെയും ബിനുരാജിനൊപ്പം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന് പൂട്ടിയിട്ടു. ഇവരുടെ വീഡിയോ ക്യാമറയും വാനും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതേ തുടർന്ന് സ്റ്റേഷനിൽ തുടർച്ചായി ഉണ്ടായ സംഘർഷത്തിനൊടുവിലാണ് വിമോദിനെ സസ്പെൻഡു ചെയ്യാൻ തീരുമാനിച്ചത്. സസ്പെൻഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിമോദിന് അനുകൂലമായിരുന്നു വിധി. വിമോദിനെതിരെ ചുമത്തിയ മിക്ക വകുപ്പുകളും ഹൈക്കോടതി ഒഴിവാക്കി. മാധ്യമപ്രവർത്തകർക്കെതിരെ കണക്കുതീർക്കാനെന്നോണം നൂറോളം അഭിഭാഷകരാണ് വിമോദിനുവേണ്ടി വക്കാലത്തെടുത്തത്.

എന്നാൽ തെറ്റുകാരനാണെന്ന് അറിഞ്ഞിട്ടും എസ്ഐയെ തങ്ങൾ പിന്തുണയ്ക്കുകയായിരുന്നുവെന്ന് പിന്നീട് ബാർ അസോസിയേഷൻ നേതാവുതന്നെ വെളിപ്പെടുത്തി. നിരപരാധികളെ വിമോദ് അസഭ്യം പറയുന്നതിന് താൻ ദൃക്സാക്ഷിയായിട്ടുണ്ടെന്നും കാലിക്കറ്റ് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമോദിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും ഇയാളുടെ പല നടപടികളും തെറ്റാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് അങ്ങനെ തീരുമാനമെടുത്തതെന്നുമായിരുന്നു ഒരു പൊതുയോഗത്തിൽ രാധാകൃഷ്ണൻ തുറന്നു പറഞ്ഞത്.

എന്നിട്ടും യാതൊരു ശിക്ഷാനടപടിയുമില്ലാതെ എസ് ഐ വിമോദിനെ സർവീസിലേയ്ക്ക് തിരിച്ചെടുക്കുകയാണ് സർക്കാർ.

Read More >>