ബലൂചിസ്ഥാനെ പറ്റി മിണ്ടരുതെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

ഇന്ത്യയ്ക്കുമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയെന്ന നിലയ്ക്ക് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ അമേരിക്ക ഇടപെടണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

ബലൂചിസ്ഥാനെ പറ്റി മിണ്ടരുതെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ബലൂച് വിഷയം ഉന്നയിച്ചാല്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും മാവോയിസ്റ്റ് വിഷയവും തിരിച്ചു ഉന്നയിക്കുമെന്നാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ദൂതന്‍ ഹുസൈന്‍ സെയ്ദാണ് മുന്നറിയിപ്പ് നല്‍കിയത്. കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടിയാണ് ഹുസൈന്‍ സെയ്ദ് അമേരിക്കയിലെത്തിയത്.


അയല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തലാകുമെന്നതിനാല്‍ പാക്കിസ്ഥാന്‍ അത്തരം കാര്യങ്ങള്‍ ഉന്നയിക്കില്ല. ഇന്ത്യയാണ് നിയമങ്ങള്‍ തെറ്റിക്കുന്നത്. ഇന്ത്യയ്ക്കുമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയെന്ന നിലയ്ക്ക് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ അമേരിക്ക ഇടപെടണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

സമാധാനത്തെ കുറിച്ച് പറയുമ്പോള്‍ അത് ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുത്. കാബൂളിലേക്കുള്ള സമാധാനത്തിന്റെ പാത കശ്മീരിലാണുള്ളതെന്നും  ഹുസൈന്‍ സെയ്ദ് പറഞ്ഞു.

ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്.

Read More >>