'ജ്വല്‍സ് ഓഫ് വേള്‍ഡ് മുസ്ലീം ബിസ് അവാര്‍ഡ്' കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ക്ക്

വിദ്യാഭാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യരംഗത്ത് നടത്തിയ ഇടപെടലുകള്‍ക്കുമാണ് പുരസ്‌കാരം.

ക്വലാലംപൂര്‍: മലേഷ്യയിലെ ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഐസി ടുഡേയുടെ 'ജ്വല്‍സ് ഓഫ് മുസ്ലീം വേള്‍ഡ് ബിസ്' അവാര്‍ഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍ക്കസ് ചാന്‍സലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ക്ക്. വിദ്യാഭാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യരംഗത്ത് നടത്തിയ ഇടപെടലുകള്‍ക്കുമാണ് പുരസ്‌കാരം.

ക്വലാലംപൂരില്‍ നടന്ന ഏഴാമത് മുസ്ലീം വേള്‍ഡ് ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ എക്‌സിബിഷന്‍ കോണ്‍ഫറസിലാണ് പുരസ്‌കാരം സമ്മാനിച്ചത്. മലേഷ്യന്‍ ധനകാര്യമന്ത്രി ജുഹാരി അബ്ദുള്‍ ഗനിയാത് ആണ് അവാര്‍ഡ് ദാനം നടത്തിയത്.


WhatsApp Image 2016-10-20 at 5.47.47 AM

മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് വിദ്യാഭ്യാസരംഗത്തും വ്യവസായമേഖലയിലും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒഐസി ഇന്റര്‍നാഷണല്‍ പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യയില്‍ പിന്നാക്കസാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ഒഐസി അധികൃതര്‍ വിലയിരുത്തി.