വിജിലൻസ് ഗൂഢാലോചന നടത്തുന്നു എന്ന് ഡിജിപി ശങ്കർ റെഡ്ഡി; ജേക്കബ് തോമസിന് കത്തയച്ചു

വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥരും പരാതിക്കാരനായ പായിച്ചിറ നവാസും തമ്മിൽ അവിശുദ്ധ ബന്ധമാണ്. ഇയാൾ ക്രിമിനൽ കേസിൽ പ്രതിയാണ്. മാത്രമല്ല ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തനിക്കെതിരെ കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതെന്നും ശങ്കർ റെഡ്ഡി കത്തിൽ പറയുന്നു.

വിജിലൻസ് ഗൂഢാലോചന നടത്തുന്നു എന്ന് ഡിജിപി ശങ്കർ റെഡ്ഡി; ജേക്കബ് തോമസിന് കത്തയച്ചു

തനിക്കെതിരെ വിജിലൻസ് ഗുഢാലോചന നടത്തുന്നു എന്ന് ഡിജിപി എൻ ശങ്കർ റെഡ്ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് കത്തയച്ചു. തനിക്കെതിരെ പരാതി നൽകിയ പായിച്ചിറ നവാസും  വിജിലൻസിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധമാണ്. ഇയാൾ ക്രിമിനൽ കേസിൽ പ്രതിയാണ്. മാത്രമല്ല ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തനിക്കെതിരെ കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതെന്നും കത്തിൽ പറയുന്നു.

പായിച്ചിറ നവാസും വിജിലൻസ് ഉദ്യോഗസ്ഥരും തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണ്. ആ കൂട്ടുകെട്ടിന്റെ ഫലമായി ഇനിയും ഗൂഢാലോചന നടക്കുമെന്നും ശങ്കർ റെഡ്ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു


IMG_1327 (1)

IMG_1329 (1)ബാര്‍ കോഴ കേസ് അട്ടിമറിച്ചെന്ന പരാതിയിൽ ശങ്കര്‍ റെഡ്ഡിക്കെതിരായ പ്രാഥമികാന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പായിച്ചിറ നവാസിന്റെ പരാതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിരുന്നു നിര്‍ദ്ദേശം.

Story by
Read More >>