മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടരന്വേഷണം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ ഐ. എം.എ

കണ്ണൂര്‍ സ്വദേശി ഷംന തസ്‌നീം എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ രണ്ട് ഡോകടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഷംന മരിച്ച് രണ്ടര മാസം പിന്നിടുമ്പോഴാണ് നടപടി.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടരന്വേഷണം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ ഐ. എം.എ

കണ്ണൂര്‍ സ്വദേശി ഷംന തസ്‌നീം എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ രണ്ട് ഡോകടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഷംന മരിച്ച് രണ്ടര മാസം പിന്നിടുമ്പോഴാണ് നടപടി. ഇതു വരെ തണുത്ത പ്രതികരണം കാണിച്ച ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ഷംനയുടെ പിതാവിന്റെ ഹര്‍ജി സ്വീകരിച്ച് കേസെടുത്തതിനു പിന്നാലെ ആരോപണവിധേയരായ ഡോകടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. മെഡിസിന്‍ വിഭാഗം മേധാവി ജില്‍സ് ജോര്‍ജ്, ഒന്നാംവര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ: ബിനോ ജോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ: ശ്രീകുമാരിയമ്മ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷംനയെ പരിശോധിച്ച ഡോ: ജില്‍സിനെയും വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന  ഡോ: ബിനോയെയും സസ്‌പെന്‍ഡ് ചെയ്തത്.


വിദഗ്ദ ചികില്‍സ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് തന്നെയാകും അന്വേഷണത്തിന്റെ ചുമതല. അന്വേഷണ കാലയളവില്‍ ഇരുവരെയും മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നായിരുന്നു ആരോഗ്യ വകുപ്പു സെക്രട്ടറിയുടെ വിശദീകരണം. ജൂലൈ 27 ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ: ശ്രീകുമാരിയുടെ മേല്‍നോട്ടത്തിലാണ്  മൂന്നംഗ സംഘം ആഭ്യന്തര അന്വേഷണം നടത്തിയത്. ഷംനയെ കുത്തിവെപ്പെടുത്തപ്പോള്‍ മുതല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതുവരെ കൂടെയുണ്ടായിരുന്ന സഹപാഠികളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തിരുന്നു.

സംസ്ഥാന മന്ത്രിസഭയ്ക്കു മുന്നില്‍ ആരോഗ്യവകുപ്പു മന്ത്രി കെകെ ശൈലജ ഇതേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും മറ്റ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഷംനയ്ക്ക്  നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നില്ല.  പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഷംന തസ്‌നീം ജൂലൈ 18 നാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷംന കുത്തിവെപ്പിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയും പിന്നീട് മരിക്കുകയും ചെയ്തു. ചികിത്സാ പിഴവെന്ന പരാതിയിലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഷംനയുടെ കുടുംബം നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

WhatsApp-Image-2016-10-06-at-12.14.58-PM-768x432എന്നാല്‍ തന്നോട് വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഡ് ചെയ്തതതെന്ന് ഡോ:ജില്‍സ് ജോര്‍ജ് നാരാദാ ന്യൂസിനോട് പ്രതികരിച്ചു. തന്റെ ചുമതലയുളള മെഡിക്കല്‍ വാര്‍ഡില്‍ നിന്ന് പേവാര്‍ഡിലേക്കു രോഗിയെ മാറ്റിയത് തന്റെ അനുവാദം വാങ്ങിയിട്ടില്ലെന്നും അവിടെ നടന്ന സംഭവത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ഡോ: ജില്‍സ് ജോര്‍ജ് പറയുന്നു. തന്നെ  മറയാക്കി ആശുപത്രിയിലെ സൗകര്യങ്ങളുടെ അ്പര്യാപതത മറച്ചു വെക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നും ജില്‍സ് ജോര്‍ജ് പറഞ്ഞു. നടപടിക്കെതിരെ ഐഎംഎ രംഗത്ത് എത്തി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മെഡിക്കല്‍ കോളേജ് നടത്തുന്നതു കൊണ്ടുളള ദുരന്തമാണിതെന്ന് ഐഎംഎ വിശദീകരിച്ചു.

ജൂലെ 18 ന് കടുത്ത പനിയുമായെത്തിയ ഷംന കുത്തിവെപ്പിനെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഈ സമയം ഡോ: ജില്‍സ് ജോര്‍ജ്ജാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഷംനയ്ക്ക് സെട്രിയാക്‌സോണ്‍ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചത് ഡോക്ടറായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞ് പോകുമ്പോള്‍ ഇത്തരത്തിലുളള ഒരു രോഗിയെ ക്കുറിച്ച് അടുത്ത ഷിഫ്റ്റിലുളള ഡോകടറെ അറിയിക്കാത്തത് ഗുരുതര പിഴവാണെന്നും വ്യക്തമായ പരിശോധനയോ രോഗ നിര്‍ണയമോ കൂടാതെയാണ് ഡോക്ടര്‍ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചതെന്നും ആരോപണമുണ്ടായിരുന്നു. സംഭവ സമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഷംനയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റാന്‍  സ്ട്രക്ചര്‍ പോലും ഉണ്ടായിരുന്നില്ല. ഷംനയ്ക്ക് വൈറസ് ബാധയുണ്ടായിരുന്നു. രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തത് പ്രൊഫസറുടെ ഭാഗത്തു നിന്നുളള വീഴചയാണെന്ന് പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഷംനയുടെ ജീവനെടുത്തതെന്നും അതു കൊണ്ട് തന്നെയാണ് അന്വേഷണം കൃത്യമായി നടക്കാത്തതെന്നും ഷംനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് മരുന്നു നല്‍കി മടക്കിയയച്ച ഷംനയെ പനി മൂര്‍ച്ഛിച്ചതോടെ പിറ്റേ ദിവസം ഉച്ചയ്ക്ക്  വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു  കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Story by
Read More >>