ഷംന മരിച്ചത് ചികിത്സാ പിഴവു മൂലം തന്നെയെന്ന് മനുഷ്യാവകാശ കമ്മീഷനും; തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമമെന്ന് ഡോ. ജില്‍സ് ജോര്‍ജ്

എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീമിന്റെ മരണം ചികിത്സാപിഴവു മൂലമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം.

ഷംന മരിച്ചത് ചികിത്സാ പിഴവു മൂലം തന്നെയെന്ന് മനുഷ്യാവകാശ കമ്മീഷനും; തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമമെന്ന് ഡോ. ജില്‍സ് ജോര്‍ജ്

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീമിന്റെ മരണം ചികിത്സാ പിഴവു മൂലമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഷംനയുടെ മരണം മെഡിക്കല്‍ കോളജിന്റെ അനാസ്ഥയാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതിന് തൊട്ടു പിന്നാലെയാണ് സമാന നിഗമനവുമായി മനുഷ്യാവകാശ കമ്മീഷനും നടത്തിയത്. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന പൊലീസ് മേധാവി, എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചു. മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും


മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംഭവം നടന്നതിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം

ഷംനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കാതെ മെഡിക്കല്‍ ബോര്‍ഡ് ഒളിച്ചു കളിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡോക്ടര്‍മാരെയും ആശുപത്രി മേധാവിയെയും പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് പരമാവധി വൈകിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇവരെ രക്ഷപ്പെടുത്താന്‍ ഉന്നതങ്ങളില്‍ നിന്ന് ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പരമാവധി വൈകിപ്പിക്കാന്‍ നീക്കമുണ്ടായത്. രണ്ടരമാസം മുന്‍പ് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം മാത്രമാണ് റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്.  മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ബോര്‍ഡിലെ ചില ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം ഒരു ഡോക്ടറുടെ ശ്രമം മൂലം നടക്കാതെ പോകുകയായിരുന്നു. ഡോക്ടര്‍മാരുടെ വീഴ്ചയും മെഡിക്കല്‍ കോളേജിലെ സൗകര്യമില്ലായ്മയും ആണ് മരണത്തിന് കാരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: എന്‍ കെ കുട്ടപ്പന്‍ കണ്‍വീനറായ ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

ജൂലൈ 18 മൂന്നു മണിക്ക് കുത്തിവെയ്പ് നല്‍കി മൂന്നരയോടെ ഷംന അബോധവസ്ഥയിലായെന്നും ജീവന്‍ രക്ഷിക്കേണ്ട ആ അര മണിക്കൂര്‍ എന്ത് ചികിത്സയിലാണ് നല്‍കിയതെന്നു ആശുപത്രി റിപ്പോര്‍ട്ടില്‍ ഇല്ലെന്നും വിദഗ്ധ സമതി റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ ശരീര ഊഷ്മാവ് രേഖപ്പെടുത്തിയതു പോലും കേസ് ഷീറ്റിലില്ല. കോര്‍പ്പറേറ്റ് നെഗ്ലിജന്‍സ് എന്ന പ്രയോഗമാണ് റിപ്പോര്‍ട്ടില്‍ സമിതി നടത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് യഥാസമയം സമര്‍പ്പിക്കുന്നതില്‍ ബോര്‍ഡ് വീഴ്ച വരുത്തി. ഇത് മനപൂര്‍വ്വമാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മരണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി നടത്തിയ അന്വേഷണത്തിലും ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും കുറ്റപെടുത്തിയിരുന്നു.

തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമമെന്ന് ഡോ. ജിൽസ് ജോർജ്


വളരെയധികം മാനസിക വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡോ.ജില്‍സ് ജോര്‍ജ് നാരാദാ ന്യൂസിനോട് പ്രതികരിച്ചു.  ദിവസം നൂറു കണക്കിന് രോഗികളാണ് എന്നെകാണാന്‍ വരുന്നത്. ഡ്യൂട്ടിയില്‍ നിന്ന് പോകുമ്പോള്‍ അത്രയും സീരിയസ് അല്ലാത്ത രോഗികളുടെ കാര്യങ്ങള്‍ അല്ലാത്ത മറ്റൊന്നും പിന്നീട് വരുന്ന ഡ്യൂട്ടി ഡോകടറെ അറിയിക്കുന്ന പതിവ് കളമശേരി മെഡിക്കല്‍ കോളേജില്‍ ഇല്ല. കേസ് ഷീറ്റ് വിശദമായി എഴുതി പ്രത്യേകം സൂക്ഷിക്കുന്ന പതിവും അവിടെയില്ല. സഫ്രിയാക്‌സോണ്‍ ആന്റി ബയോട്ടിക് ഇഞ്ചക്ഷന്‍ നിരോധിക്കപ്പെട്ട ഒന്നല്ല. പിഞ്ചു കുട്ടികളടക്കം എല്ലാവര്‍ക്കും ഇത്  ഉപയോഗിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ എന്റെ ഭാഗത്തു നിന്ന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ലായിരുന്നു. ഉച്ചയോടെ ഞാന്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കി ഇറങ്ങിയതുമാണ്. സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോകടറുടെ ഉത്തരവാദിത്തമായിരുന്നു.

medical collegeമെഡിക്കല്‍ കോളേജിലെ ചെറിയ ഒരു വിഭാഗത്തിന്റെ തലവന്‍ മാത്രമാണ് ഞാന്‍. ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങി സൂക്ഷിക്കുവാനോ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ, ഒരു രൂപ ചെലവാക്കാന്‍ എനിക്ക് അധികാരമില്ല. ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തയ്ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ അഭാവത്തിലും ഒരു ഡോകടര്‍ മാത്രം എങ്ങനെ പ്രതിയാകും എന്ന് എനിക്ക് അറിയില്ല. എന്നെ കൊണ്ട് സാധ്യമായതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പല ആരോപണങ്ങളും ഞാന്‍ കേള്‍ക്കേണ്ടി വന്നു. എന്നെ മറയാക്കി ആശുപത്രിയിലെ സൗകര്യങ്ങളുടെ അ്പര്യാപതത മറച്ചു വെക്കുകയാണ് ലക്ഷ്യം. എനിക്ക് ഉന്നതരുമായി ബന്ധമില്ല. അതു കൊണ്ട് തന്നെ എന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമം- ഡോ. ജില്‍സ് ജോര്‍ജ് നാരാദാ ന്യൂസിനോട് പറഞ്ഞു.

ഷംനയെ രക്ഷിക്കാന്‍ ഡോകടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല

എറണാകുളം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിഭാഗം മേധാവിയായ ജില്‍സ് ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം പനിക്കെടുത്ത കുത്തിവെപ്പിനെ തുടര്‍ന്നാണ് ഷംന കുഴഞ്ഞു വീണ് മരിച്ചത്. സംഭവ സമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഷംനയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റാന്‍  സ്ട്രക്ചര്‍ പോലും ഉണ്ടായിരുന്നില്ല. ഷംനയ്ക്ക് വൈറസ് ബാധയുണ്ടായിരുന്നു. രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തത് പ്രൊഫസറുടെ ഭാഗത്തു നിന്നുളള വീഴചയാണെന്ന് പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ല. ചികില്‍സാ പിഴവ് കണ്ടെത്താന്‍ യഥാസമയം മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി  നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

WhatsApp Image 2016-10-06 at 12.14.58 PM

കഴിഞ്ഞ ജൂലൈ 18 നാണ്  എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്നീം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഷംനയുടെ ജീവനെടുത്തതെന്നും അതു കൊണ്ട് തന്നെയാണ് അന്വേഷണം കൃത്യമായി നടക്കാത്തതെന്നും ഷംനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് മരുന്നു നല്‍കി മടക്കിയയച്ച ഷംനയെ പനി മൂര്‍ച്ഛിച്ചതോടെ പിറ്റേ ദിവസം ഉച്ചയ്ക്ക്  വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു  കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Read More >>