പാക്കിസ്ഥാന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ നടന്നത് വര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ നാവടപ്പിക്കാനുള്ള ആസൂത്രിത ശ്രമം; പോലീസുകാര്‍ വരെ തന്നെ പാക്കിസ്ഥാനിയാക്കി: ഷാഹുല്‍ ഹമീദ് നാരദാന്യൂസിനോട�

ലോക്കല്‍ പോലീസില്‍ നിന്നും ഉണ്ടായത് വിഷമകരമായ പെരുമാറ്റങ്ങളാണ്. നീ പാകിസ്ഥാനിയാണോ, ഐഎസ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവരില്‍ നിന്നുമുണ്ടായി. പിറ്റേദിവസം 11 മണിയോടെ എന്നെ വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. സിഐയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. 'നീ പാക്കിസ്ഥാനിയാണ്. മറ്റുള്ള നല്ല മുസ്ലീങ്ങളെക്കൂടി പറയിക്കാനാണ് നീ ഇത്തരത്തില്‍ പ്രവര്‍ത്തിക്കന്നത്'- എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.

പാക്കിസ്ഥാന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ നടന്നത് വര്‍ഗ്ഗീയതയ്‌ക്കെതിരെ തന്റെ നാവടപ്പിക്കാനുള്ള ആസൂത്രിത ശ്രമം; പോലീസുകാര്‍ വരെ തന്നെ പാക്കിസ്ഥാനിയാക്കി: ഷാഹുല്‍ ഹമീദ് നാരദാന്യൂസിനോട�

അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്തിയതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി ഷാഹുല്‍ ഹമീദ് എന്ന ഷാഹു അമ്പലത്തിനെയാണ് കഴിഞ്ഞദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്താതെ ഷാഹുവിനെ വിട്ടയച്ചു.

ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയും പാക്കിസ്ഥാന് അനുകൂലമായി പോസ്റ്റിട്ടുവെന്നും കാട്ടി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപ്കുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ അറസ്റ്റുണ്ടാകുകയുള്ളുവെന്നും വഴിഞ്ഞം സിഐ കെആര്‍ ബിജു നാരദാ ന്യൂസിനോട് പറഞ്ഞു. ഐപിസി 124 എ- രാജ്യദ്രോഹം, സെക്ഷന്‍ 66, ഐടി ആക്ട് പ്രകാരമാണ് ഷാഹുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയില്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.


ഷാഹുവിന്റെ പോസ്റ്റിനെപ്പറ്റി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്ന് കമ്മീഷണര്‍ക്കും ഐജിക്കും മുന്നില്‍ ഷാഹുവിനെ ഹാജരാക്കിയിരുന്നു. സൈബര്‍സെല്ലിന്റെ പരിശോധനയില്‍ ഷാഹുവിനെതിരെയുള്ള തെളിവുകളൊന്നും പോലീസിന് കണ്ടെടുടക്കാനായില്ല. കൂടുതല്‍ പരിശോധനയ്ക്കായി സൈബര്‍ സെല്‍ ഫേസ്ബുക്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവിടുന്നു വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളെന്നും അധികൃതര്‍ പറയുന്നു.



എന്നാല്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഷാഹു പറഞ്ഞു. വ്യാജ പോസ്റ്റ് തനിക്കെതിരെ ചിലര്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഷാഹു പറഞ്ഞു. പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചുവെന്ന് കാട്ടി ഷാഹു നേമം പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.

'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യന്‍ പട്ടാള ചെറ്റകളേ.. നീയൊക്കെ തീര്‍ന്നടാ.. തീര്‍ന്ന്... ഇന്ത്യയില്‍ ജനിച്ചു എന്ന ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ.. അതില്‍ ഞാന്‍ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കട്ടേ'


ഷാഹുവിന്റേതായി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ട കുറിപ്പ്


29ന് രാവിലെ 10.17ന് പോസ്റ്റു ചെയ്തിരിക്കുന്നതായാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. എന്നാല്‍ അതേസമയത്ത് ഷാഹു പുരുഷന്മാരുടെ അവകാശത്തെ കുറിച്ച് മറ്റൊരു കുറിപ്പ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഇപ്പോഴും വാളിലുണ്ട്. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ കുറിച്ച് ഡിജിഎംഒ വാര്‍ത്താ സമ്മേളനം നടത്തിയത് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്കാണ്. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സൈനിക നീക്കം പുറംലോകമറിയുന്നതു തന്നെ. ഇതാണ് ഷാഹുവിന്റെ പോസ്റ്റ് കൃതൃമമായി ചെയ്തതാണെന്ന് വ്യക്തമാകുന്നത്.

നിരന്തരം തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന യുവാവിനെ സൈനികനടപടിയും ാജ്യസ്‌നേഹവും മറയാക്കിഒതുക്കുവാനുള്ള സംഘപരിവാര്‍ അനുകൂലികളുടെ ഫോട്ടോഷോപ്പ് ശ്രമമാണ് ഷാഹുവിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് സുഹൃത്തുക്കളും പറയുന്നു.

ഷാഹു നാരദാ ന്യൂസിനോട്:


എന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ് തികച്ചും വാസ്തവ വിരുദ്ധമാണ്. ഞാന്‍ ഈ പോസ്റ്റ് ഇട്ടു എന്നു പറയുന്ന സമയത്ത് എന്റെ പേരില്‍ മറ്റൊരു പോസ്റ്റുണ്ടായിരുന്നു. അതിന്റെ സമയം നോക്കിയാല്‍ മനസ്സിലാകും. ഞാന്‍ ആ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും അത് കണ്ടിട്ടുണ്ടാകണം. എന്നാല്‍ അക്കാര്യം ഇത്രയും നാള്‍ ആയിട്ടും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് എന്റെ ടൈംലൈനിലോ സുഹൃത്തുക്കളുടെ ടൈംലൈനിലോ യാതൊരു നോട്ടിഫിക്കേഷനും വന്നിട്ടില്ല എന്നും പരിശോധിച്ചാല്‍ മനസ്സിലാകും.

ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?

ഞാന്‍ ഒരിക്കലും എന്റെ രാജ്യത്തേയോ രാജ്യത്തെ സൈനികരേയോ മോശമായി ചിത്രീകരിക്കാനോ അപമാനിക്കാനോ ശ്രമിക്കുന്ന വ്യക്തിയല്ലെന്ന് എന്നെ നേരിട്ടും ഫേസ്ബുക്കിലൂടെയും ബന്ധമുള്ളവര്‍ക്കറിയാം. എന്റെ പേരിലുള്ള വ്യാജപോസ്റ്റിന്റെ പ്രചരണം ഏറ്റവും കൂടുതല്‍ നടന്നത് സംഘപരിവാറിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളിലാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തോട് ഞാന്‍ എതിര്‍പ്പുള്ളയാളാണ്. അവരുടെ പല നിലപാടുകളും ഞാന്‍ ഫേസ്ബുക്കിലൂടെ ചോദ്യം ചെയ്തിട്ടുണ്ട്. അവരുടെ മാത്രമല്ല വര്‍ഗ്ഗീയം പറയുന്നവര്‍ക്ക് എതിരെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. എന്റ പേരില്‍ വ്യാജ പോസ്റ്റിറക്കിയുള്ള പ്രചരണങ്ങള്‍ എനിക്കെതിരെ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിക്കൊണ്ടുള്ളതു തന്നെയാണെന്നുള്ളത് വ്യക്തമാണ്. സംഘപരിവാറിന്റെ കൈകള്‍ ഇതിന് പിന്നില്‍ കണാം. പക്ഷേ ഇതിനു പിന്നിലെ സത്യം മുഴുവന്‍ വെളിയില്‍ വരാതെ ഒന്നും തീര്‍ത്തുപറയാന്‍ കഴിയില്ല.

പോലീസ് കസ്റ്റഡിയില്‍ സത്യം ബോധിപ്പിക്കാന്‍ ശ്രമിച്ചില്ലെ?

രാത്രി 12 മണിക്കു ശേഷമാണ് പോലീസ് എന്നെ കസ്റ്റഡിയിലെടുക്കുന്നത്. ലോക്കല്‍ പോലീസില്‍ നിന്നും ഉണ്ടായത് വിഷമകരമായ പെരുമാറ്റങ്ങളാണ്. നീ പാകിസ്ഥാനിയാണോ, ഐഎസ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവരില്‍ നിന്നുമുണ്ടായി. പിറ്റേദിവസം 11 മണിയോടെ എന്നെ വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. സിഐയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. 'നീ പാക്കിസ്ഥാനിയാണ്. മറ്റുള്ള നല്ല മുസ്ലീങ്ങളെക്കൂടി പറയിക്കാനാണ് നീ ഇത്തരത്തില്‍ പ്രവര്‍ത്തിക്കന്നത്'- എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.

അതിനുശേഷമാണ് എന്നെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും സിഐ ഓഫീസില്‍ നിന്നും കിട്ടയ അനുഭവങ്ങളില്‍ നിന്നും നേരെ മറിച്ചാണ് അവിടെ സംഭവിച്ചത്. കമ്മീഷണര്‍ എന്നോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഐജി ഓഫീസിലേക്ക് പോയി. അവിടെയും നല്ല ഇടപെടലാണ് ഉണ്ടായത്. സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ എന്റെ ഫേസ്ബുക്കും മറ്റും പരിശോധിച്ചിരുന്നു. പക്ഷേ അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അവര്‍ ഫേസ്ബുക്കില്‍ റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് അറയുന്നു.

ഇനി മുന്നോട്ടുള്ള കാര്യം?

ഇക്കാര്യത്തില്‍ എനിക്ക് ഭയമില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ ഫോണ്‍, ടാബ് തുടങ്ങിയവയൊക്കെ സൈബര്‍ സെല്ലിന്റെ കൈയിലാണ്. അവര്‍ എല്ലാം പരിശോധിക്കട്ടെ. എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്തട്ടെ. പക്ഷേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ എന്നെ ഇത്തരത്തില്‍ കുടുക്കാന്‍ നോക്കിയവരെ കണ്ടെത്തണം. അത് എന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

Read More >>