ഷാഹുല്‍ ഹമീദിന്റെ പേരില്‍ പാകിസ്ഥാന്‍ അനുകൂല വ്യാജ പോസ്റ്റ്; പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റൈറ്റ് തിങ്കേഴ്‌സ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഇരുട്ടിന്റെ മറവില്‍ നില്‍ക്കുന്ന ഫോട്ടോഷോപ്പുകാരനെയും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപിയുടെ ഐടി സെല്ലുകാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആര്‍ട്ടി പറയുന്നു.

ഷാഹുല്‍ ഹമീദിന്റെ പേരില്‍ പാകിസ്ഥാന്‍ അനുകൂല വ്യാജ പോസ്റ്റ്; പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റൈറ്റ് തിങ്കേഴ്‌സ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പാക്കിസ്ഥാന് അനുകൂലമായ വ്യാജപോസ്റ്റുണ്ടാക്കി ഷാഹുല്‍ ഹമീദിന്റെ പേരില്‍ പോസ്റ്റ് ചെയ്ത് വിവാദമുണ്ടാക്കിയ ക്രിമിനിലുകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ (ആര്‍ട്ടി) ഹര്‍ജി. വ്യാജ പോസ്റ്റിനു പിന്നിലെ ഉദ്ദേശ്യം പുറത്തുകൊണ്ടുവരണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ആര്‍ട്ടിയുടെ അഡ്മിനായ ഹസ്സന്‍ റസാക്ക് ഷാഹുവിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.


വ്യാജപോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഷാഹു അംഗമായ മഹല്ല് കമ്മിറ്റി മറ്റൊരു പരാതി കൂടി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഷാഹുവിന്റെ പേരലുള്ളത് വ്യാജ കേസ് ആണെന്നും കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിയുടെ ഓഫീസിനു ബോധ്യപ്പെട്ടുവെന്നും പരാതിയുമായി ചെന്നപ്പോള്‍ മനസ്സിലായെന്ന് ഹസ്സന്‍ റസാക്ക് പറഞ്ഞു.

ഇരുട്ടിന്റെ മറവില്‍ നില്‍ക്കുന്ന ഫോട്ടോഷോപ്പുകാരനെയും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപിയുടെ ഐടി സെല്ലുകാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആര്‍ട്ടി പറയുന്നു. വ്യാജ ഫോട്ടോഷോപ്പ് വിവാദത്തെ തുടര്‍ന്ന്് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിനല്‍കാന്‍ അവസരം ഒരുക്കിയത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെയര്‌പേഴ്‌സനാണ്. അദ്ദേഹത്തിന് ആര്‍ട്ടിയുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും ഹസ്സന്‍ റസാക്ക് പറഞ്ഞു.

Read More >>