ജലത്തിന്റെ ദുരുപയോഗം: ഷാര്‍ജയിലെ 1,159 കുടംബങ്ങള്‍ക്ക് പിഴ

ഷാര്‍ജയിലെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം സംബന്ധിക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സെവ അധികൃതര്‍ 203,635 സൈറ്റുകളിലാണ് പരിശോധന നടത്തിയത്.

ജലത്തിന്റെ ദുരുപയോഗം: ഷാര്‍ജയിലെ 1,159 കുടംബങ്ങള്‍ക്ക് പിഴ

ഷാര്‍ജ: അനാവശ്യമായി ജലം പാഴാക്കുന്നതിനും വെള്ളം ദുരുപയോഗം ചെയ്യുന്നതിനും കഴിഞ്ഞ 8 മാസത്തിനിടയില്‍ ഷാര്‍ജയിലെ 1,159 കുടംബങ്ങള്‍ക്ക് പിഴ ഈടാക്കി. ഷാര്‍ജ ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സെവ) ആണ് ഇത്രയും പിഴ ചുമത്തിയത്.

ഷാര്‍ജയിലെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം സംബന്ധിക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സെവ അധികൃതര്‍ 203,635 സൈറ്റുകളിലാണ് പരിശോധന നടത്തിയത്.

ക്രമാതീതമായ രീതിയില്‍ വെള്ളം ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് ഈ പരിശോധനയില്‍ വ്യക്തമായത്. ഷാര്‍ജയിലെ 280 പള്ളികളിലും, 7 സര്‍ക്കാര്‍ കെട്ടിടങ്ങളിലുമായി 524 ജല സംരക്ഷണ ഉപകരണങ്ങള്‍ സെവ സ്ഥാപിച്ചിട്ടുണ്ട്.

ജലത്തിന്റെയും വൈദ്യുതിയുടെയും മിതമായ ഉപയോഗത്തെയും സംരക്ഷണത്തെയും കുറിച്ചും ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സെവ ചെയര്‍മാന്‍ ഡോ. റാഷിദ് അല്ലീം പറഞ്ഞു.

Story by
Read More >>