വെള്ളമില്ലാതെ വരണ്ടുണങ്ങി പാലക്കാട്ടെ നെൽപ്പാടങ്ങൾ; രണ്ടാം വിളയിറക്കാനാകാതെ കർഷകർ

തുലാമഴയും വൈകിയതോടെ പാടശേഖരമെല്ലാം വരണ്ടുണങ്ങി. രണ്ടാം വിളയ്ക്കായി ഞാറു നടന്നതിന് പകരം പാടത്തു നിന്നും മൂപ്പെത്തിയ ഞാറുകള്‍ പറിച്ചു നീക്കുന്നത് ജില്ലയിൽ പതിവു കാഴ്ചയായി മാറി. വടക്കഞ്ചേരി, ചിറ്റൂര്‍, കോങ്ങാട്, തുടങ്ങി മഴ കൂടുതല്‍ ലഭിക്കാറുള്ള മേഖലകളിൽ പോലും കര്‍ഷകര്‍ മൂപ്പെത്തിയ ഞാറുകള്‍ നടാനാകാതെ പറിച്ചു നീക്കുന്നത് കാണാം.

വെള്ളമില്ലാതെ വരണ്ടുണങ്ങി പാലക്കാട്ടെ നെൽപ്പാടങ്ങൾ; രണ്ടാം വിളയിറക്കാനാകാതെ കർഷകർ

പാലക്കാട്:    കാലവർഷം കൈവിട്ടതോടെ പാലക്കാട്ടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ. വെള്ളമില്ലാതായതോടെ ജില്ലയിലെ പാടശേഖരങ്ങളെല്ലാം വരണ്ടുണങ്ങിത്തുടങ്ങി.  ഡാമുകളിലിലും ആവശ്യത്തിനു വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ രണ്ടാം വിളയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അണക്കെട്ടിലെ വെള്ളത്തെ ആശ്രയിക്കാതെ ചിലയിടങ്ങളിൽ മാത്രമാണ് നെൽകൃഷി നടത്തുന്നത്.

തുലാമഴയും വൈകിയതോടെ പാടശേഖരമെല്ലാം വരണ്ടുണങ്ങി. രണ്ടാം വിളയ്ക്കായി ഞാറു നടന്നതിന് പകരം  പാടത്തു നിന്നും   മൂപ്പെത്തിയ ഞാറുകള്‍ പറിച്ചു നീക്കുന്നത് ജില്ലയിൽ പതിവു കാഴ്ചയായി മാറി.  വടക്കഞ്ചേരി, ചിറ്റൂര്‍, കോങ്ങാട്, തുടങ്ങി  മഴ കൂടുതല്‍ ലഭിക്കാറുള്ള  മേഖലകളിൽ  പോലും കര്‍ഷകര്‍ മൂപ്പെത്തിയ ഞാറുകള്‍ നടാനാകാതെ പറിച്ചു നീക്കുന്നത് കാണാം.

IMG-20161026-WA0040

ജില്ലയിലെ പ്രധാന ഡാമുകളിലൊന്നിലും കാർഷികാവശ്യങ്ങൾക്കുള്ള വെള്ളമില്ല.ചുള്ളിയാര്‍ ഡാമിലും മലമ്പുഴ ഡാമിനകത്ത് ചില ഭാഗങ്ങളിലും കുടിവെള്ളത്തിനു വേണ്ടി നാട്ടുകാര്‍ കുഴിച്ച കുഴികള്‍ കാണാം. വാളയാര്‍, മീങ്കര ഡാമുകള്‍  കൃഷി ആവശ്യത്തിന് വെള്ളം നല്‍കാനാവാത്ത വിധം വറ്റി കഴിഞ്ഞു. ചുള്ളിയാര്‍ ഡാമില്‍ കഷ്ടിച്ച് ഒരു ദിവസത്തെക്കുള്ള  വെള്ളം മാത്രമേയുള്ളു.  മലമ്പുഴയില്‍ 23 ദിവസത്തേക്കും മംഗലം ഡാമില്‍ 19 ദിവസത്തേക്കുമാണ് വെള്ളമുള്ളത്. ചിറ്റൂരില്‍ ഒമ്പതു ദിവസത്തേക്കും വെള്ളമുണ്ടെന്നാണ് കണക്ക്. പോത്തുണ്ടി ഡാമില്‍ 55 ദിവസത്തേക്കും കാഞ്ഞിരപ്പുഴയില്‍ 57 ദിവസത്തേക്കും വെള്ളമുണ്ട്.

IMG-20161027-WA0001

ജില്ലയില്‍ വര്‍ഷം തോറും മഴ കുറഞ്ഞു വരുന്നതോടെ മൂപ്പ് കുറഞ്ഞ വിത്തുകള്‍ കൃഷിക്കുപയോഗിക്കാൻ കൃഷി വകുപ്പ് നിർദേശം നൽകിയിരുന്നു.  ഭൂരിഭാഗം കര്‍ഷകരും മൂപ്പ് കൂടിയ ഉമ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പകരം മൂപ്പു കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിച്ചില്ലെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കൃഷി ചെയ്യണമെന്നുമാണ് കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം

Read More >>