'ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്‍' സെല്‍ഫി വൈറലായി !

സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പം കാവനാട് പോലീസ് സ്റ്റേഷനില്‍നിന്ന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലം: പരസ്യമായി മദ്യപിച്ചതിന് ശക്തികുളങ്ങരയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സംഭവം നടന്നു മണിക്കൂറുകള്‍ക്കം ഫേസ്ബുക്കില്‍ ഒരു ഫോട്ടോയിട്ടു. 'ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്‍' എന്ന് ശീര്‍ഷകംനല്‍കിയിരിക്കുന്ന ഫോട്ടോയില്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരന്റെ തൊപ്പിയും അണിഞ്ഞു നില്‍ക്കുന്ന മൂന്ന് ചെറുപ്പക്കാരെ കാണാം.

സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പം കാവനാട് പോലീസ് സ്റ്റേഷനില്‍നിന്ന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്റ്റേഷനിലെ പൊലീസുകാരുടെ അനുമതിയോടെയാണ് ഫോട്ടോയെടുത്തതെന്നാണു സൂചന. എന്നാൽ സ്റ്റേഷനുള്ളിൽ സെൽഫിയെടുക്കാൻ തൊപ്പി ഊരി നൽകിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആരെന്ന് വ്യക്തമല്ല.

പോലീസ് സ്റ്റേഷനില്‍നിന്ന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്.

Read More >>