മഴത്തുള്ളി തലയില്‍ വീണാൽ മരിക്കാത്തത് എന്തുകൊണ്ട്; ഇതാ മറ്റൊരു 'പണ്ഡിതന്‍'

സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചുവന്ന ഷാരണിന്റെ അനുഭവം വൈറലായതിന് പിന്നാലെ അത്തരത്തിലുള്ള പല 'അന്ധവിശ്വാസ' വീഡിയോകളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നു. പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനിറ്റില്‍ 980 കി.മീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാന്‍ അള്ളാഹു ചെയ്യുന്നതെന്തെന്ന് വിശദീകരിക്കുന്ന 'പണ്ഡിത'ന്റെ വീഡിയോ ഇതാ

മഴത്തുള്ളി തലയില്‍ വീണാൽ മരിക്കാത്തത് എന്തുകൊണ്ട്; ഇതാ മറ്റൊരു

ശാസ്ത്രവും മതവും എപ്പോഴും വിരുദ്ധ ദിശയിലാണ് സഞ്ചരിച്ചിട്ടുള്ളത്. ശാസ്ത്രീയമായ പല കാര്യങ്ങളും മതത്തിലെ പല പൊള്ളത്തരങ്ങളും പൊളിയ്ക്കുന്നതുകൊണ്ട് മതവാദികള്‍ എല്ലാക്കാലത്തും പല ശാസ്ത്ര നേട്ടങ്ങള്‍ക്കും എതിരേ വന്നിട്ടുണ്ട്. ശാസ്ത്രം നടത്തുന്ന കണ്ടുപിടുത്തങ്ങള്‍ തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ ഉണ്ടെന്നതാണ് മറ്റൊരു അവകാശവാദം. ഇങ്ങനെ ശാസ്ത്രത്തെ വളച്ചൊടിച്ച് വികലമായി അവതരിപ്പിക്കുന്നത് കണ്ടാല്‍ മതങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്ന് തോന്നിപ്പോകും. അത്തരമൊരു മതപണ്ഡിതന്‍ മഴയെക്കുറിച്ച് 'ശാസ്ത്രീയമായി' പറയുന്നത് കേട്ടാല്‍ ശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാന വിവരമെങ്കിലുമുള്ള ആരും ബോധം കെട്ടുവീഴും.


സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചുവന്ന ഷാരണിന്റെ അനുഭവം വൈറലായതിന് പിന്നാലെ അത്തരത്തിലുള്ള പല വീഡിയോകളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നു. പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ നിന്നും മിനിറ്റില്‍ 980 കി.മീ സ്പീഡില്‍ വരുന്ന മഴത്തുള്ളി വീണ് മനുഷ്യന്റെ തലയോട്ടി ചിതറാതിരിക്കാന്‍ അള്ളാഹു ചെയ്യുന്നതെന്തെന്ന് വിശദീകരിക്കുന്ന 'പണ്ഡിത'ന്റെ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.മഴയെക്കുറിച്ചുള്ള വിചിത്രമായ ശാസ്ത്രമാണ് വീഡിയോയില്‍ പറയുന്നത്. പതിനായിരം കോടി കിലോമീറ്റര്‍ മുകളിലാണ് നമുക്ക് കാണാനാകുന്ന ആദ്യ മേഘപാളി. അവിടെനിന്ന് ഉല്‍ഭവിക്കുന്ന മഴത്തുള്ളി ഭൂമിയിലേക്ക് കുതിക്കുന്നത് 980 കിലോമീറ്റര്‍ വേഗതയിലാണ്. ഇത്രയും വേഗത്തില്‍ വരുന്ന മഴത്തുള്ളി നമ്മുടെ തലയില്‍ വീണാല്‍ തലയോട് പൊട്ടിത്തെറിച്ചുപോകുമെന്നാണ് ശാസ്ത്രം പറയുന്നത്-പണ്ഡിതന്‍ പറയുന്നു.

പിന്നെയാണ് അള്ളാഹുവിന്റെ ഇടപെടല്‍ നടക്കുന്നത്. അള്ളാഹുവിന്റെ അടിമകള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു കിലോമീറ്റര്‍ മുകളിലെത്തുമ്പോള്‍ ഈ മഴത്തുള്ളിയുടെ വേഗത മിനിറ്റില്‍ 980ല്‍നിന്ന് 7 കിലോമീറ്ററായി കുറയ്ക്കുന്നു. അതോടെ മഴ ഇപ്പോള്‍ കാണുന്നതുപോലെ നമ്മുടെയൊക്കെ തലയില്‍ വീഴുന്നു. അള്ളാഹു മഴയുടെ വേഗതയില്‍ പെട്ടെന്ന് 973 കിലോമീറ്ററിന്റെ കുറവ് വരുത്തുന്നതുകൊണ്ടാണ് ലോകത്ത് ആരും മഴ തലയില്‍വീണ് തല പൊട്ടിത്തെറിച്ച് മരിക്കാത്തതെന്ന 'ശാസ്ത്രീയ' അറിവാണ് പണ്ഡിതന്‍ തന്നെ ശ്രവിക്കുന്നവര്‍ക്ക് പകര്‍ന്നുനല്‍കിയത്.

മഴത്തുള്ളിയുടെ വേഗതയെ 'ശാസ്ത്രീയ'മായി വിശകലനം ചെയ്യുന്ന പ്രാസംഗികനേയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല. താന്‍ സ്വര്‍ഗത്തില്‍ പോയി 'യേശു അപ്പച്ചനെ' കണ്ടെന്ന് അവകാശപ്പെട്ട പെണ്‍കുട്ടിക്ക് ഇപ്പോഴും പൊങ്കാലയിടുന്ന തിരക്കിലാണ് നവമാധ്യമങ്ങളെങ്കിലും പണ്ഡതിന്റെ 'ശാസ്ത്ര പ്രബോധന'ത്തിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read More >>