കാശ്മീരില്‍ സ്കൂള്‍ ആക്രമണം തുടരുന്നു; രണ്ട് മാസത്തിനിടെ ഇരുപത് സ്കൂളുകള്‍ക്ക് തീയിട്ടു

നിലവില്‍ വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വാരയിലെ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്

കാശ്മീരില്‍ സ്കൂള്‍ ആക്രമണം തുടരുന്നു; രണ്ട് മാസത്തിനിടെ ഇരുപത് സ്കൂളുകള്‍ക്ക് തീയിട്ടു

അനന്ത്‌നാഗ്: കശ്മീരിലെ അനന്ത്‌നാഗില്‍ അജ്ഞാത സംഘം സര്‍ക്കാര്‍ വിദ്യാലയത്തിന് തീയിട്ടു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സമാന രീതിയില്‍ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തീയിട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ  ഇതു  തവണയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് അക്രമം നടക്കുന്നത്.

ഇന്നലെ ഉച്ചയോടെയാണ് ഹയര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും തീയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ അഗ്നി ശമന സേന തീ കെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ആയിഷ്മുഖം ജവഹര്‍ നവോദയ വിദ്യാലയത്തിലും അജ്ഞാത തീയിട്ടിരുന്നു.


നിലവില്‍ വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വാരയിലെ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ജുലായ് 8 ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമ്മാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ 12 ഓളം വിദ്യാലയങ്ങളില്‍ സൈന്യം ക്യാമ്പ് ചെയ്തിരിക്കുകയാണ്.

വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയ കലര്‍ത്തുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരും വിഘടനവാദികളും തമ്മില്‍ നടക്കുന്ന വാക്‌പോരിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരജായപ്പെടുകയാണ്.

Read More >>