ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ വിലക്ക്

ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തീരുമാനമെടുത്തശേഷമേ പണം കൈമാറാൻ അനുവദിക്കൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള എല്ലാവിധ സാമ്പത്തിക ഇടപാടുകളും സുപ്രീം കോടതി മരവിപ്പിച്ചു. ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തീരുമാനമെടുത്തശേഷമേ പണം കൈമാറാൻ അനുവദിക്കൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ലോധ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഡിസംബർ മൂന്നിനു മുന്‍പ് സത്യവാങ്മൂലം സമർപ്പിക്കാനും ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവർക്ക് സുപ്രീം കോടതി നിർദേശം നൽകി. ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 18ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു, ശുപാർശകൾ പൂർണമായും നടപ്പിലാക്കാൻ വേണ്ട കാലദൈർഘ്യമെത്ര തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ സമർപ്പിക്കേണ്ടത്.  ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകളും അവർ നൽകിയ വൻകിട കരാറുകളും പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും ലോധ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

Read More >>