സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; രാജകുടുംബാംഗങ്ങള്‍ മുതല്‍ പ്രവാസി ജീവനക്കാരുടെ വരെ വേതനം വെട്ടിച്ചുരുക്കുന്നു

രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്നുവെന്ന് ഭരണകൂടം ഔദ്യോഗികമായി സമ്മതിക്കുന്ന അവസ്ഥയിലേക്ക് സൗദി എത്തിക്കഴിഞ്ഞു

സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; രാജകുടുംബാംഗങ്ങള്‍ മുതല്‍ പ്രവാസി ജീവനക്കാരുടെ വരെ വേതനം വെട്ടിച്ചുരുക്കുന്നു

സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്നുവെന്ന് ഭരണകൂടം ഔദ്യോഗികമായി സമ്മതിക്കുന്ന അവസ്ഥയിലേക്ക് സൗദി എത്തിക്കഴിഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശപ്രകാരം രാജകുടുംബാംഗങ്ങളുടെയും മന്ത്രിമാരുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരുപത് ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മന്ത്രിമാര്‍ ചിലവാക്കുന്ന പണം സ്വന്തം സ്വന്തം പോക്കറ്റില്‍ നിന്നുതന്നെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമേ, മന്ത്രിമാരുടെ വാര്‍ഷിക അവധിയുടെ കാലയളവും വെട്ടിച്ചുരുക്കിയിരിക്കുന്നു. 42 ദിവസം അവധിയുടെ സ്ഥാനത്ത് ഇനി  36 ദിവമേ അവധിയുണ്ടാകുകയുള്ളൂ. ഉന്നത ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത് രാജ്യത്തിന്റെ ഖജനാവിനെ ഒരുപരിധി വരെ 'കാലി'യാക്കിയിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഉന്നത തലത്തില്‍ മാത്രമല്ല സാമ്പത്തിക മാന്ദ്യം സൌദിയിലെ സാധാരണ ജനങ്ങളെയും പ്രവാസികളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ വേതനം കുറയ്ക്കല്‍ തുടങ്ങിയ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. താഴ്ന്ന വരുമാനക്കാര്‍ക്കൊഴിച്ച് മറ്റു ജീവനക്കാര്‍ക്കെല്ലാം വേതനം 70 ശതമാനം വെട്ടികുറച്ചിട്ടുണ്ട്. അവധിക്കാല യാത്രാ ആനുകൂല്യവും ബോണസും റദ്ദാക്കി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ല. വാര്‍ഷിക അവധി 30 ദിവസത്തില്‍ എടുക്കുന്നവര്‍ തിരികെ വന്നാല്‍ ഒഴിവുണ്ടെങ്കില്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. അധിക സമയം ജോലി ചെയ്താലോ അവധി ദിവസങ്ങളില്‍ ജോലി ചെയ്താലോ ലഭിച്ചിരുന്ന അധിക ശമ്പളത്തിന്റെ കണക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.