കടലില്‍ മതം കലക്കിയ ശശികലയെ ട്രോളില്‍ മുക്കി മലയാളികള്‍; ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനികളുടേതെന്ന് ശശികല

ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനികളുടേതാണെന്നും ഹിന്ദുക്കള്‍ക്ക് അവിടെ മീന്‍പിടിക്കാന്‍ മതപരമായ വിലട്ടുണ്ടെന്നുമാണ് ശശികല പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ കടല്‍ ഇല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.....

കടലില്‍ മതം കലക്കിയ ശശികലയെ ട്രോളില്‍ മുക്കി മലയാളികള്‍; ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനികളുടേതെന്ന് ശശികല

ശശികലയുടെ പ്രസംഗങ്ങള്‍ വീണ്ടും വാര്‍ത്താപ്രാധാന്യം നേടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പവലക്കാട്ട് ചെയ്ത ഒരു പ്രസംഗമാണ് വര്‍ഗ്ഗീയ വിദ്വേഷത്തിന്റേയും മണ്ടത്തരത്തിന്റേയും പേരില്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രസ്തുത പ്രസംഗത്തിനെതിരെ നവമാധ്യമങ്ങളില്‍ക്കൂടി ട്രോളുമായി മലയാളികളും രംഗത്തെത്തിക്കഴിഞ്ഞു.

ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനികളുടേതാണെന്നും ഹിന്ദുക്കള്‍ക്ക് അവിടെ മീന്‍പിടിക്കാന്‍ മതപരമായ വിലട്ടുണ്ടെന്നുമാണ് ശശികല പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ കടല്‍ ഇല്ലാ എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല കടലില്‍ പോലും വര്‍ഗ്ഗീയത കലക്കിയുള്ള ശശികലയെ നിശിതമായി വിമര്‍ശിക്കാനും സമൂഹമാധ്യമങ്ങള്‍ മടികാണിക്കുന്നില്ല.


നീണ്ടകര പാലത്തിനു തെക്ക് വശത്തേക്ക് ഒരൊറ്റ ഹിന്ദുവിനും മീന്‍ പിടിക്കാൻ കഴിയില്ലെന്നും പ്രസംഗത്തില്‍ ശശികല പറയുന്നുണ്ട്. ഏതെങ്കിലും ഹിന്ദു അവിടെ വള്ളവും വലയുമായി മീന്‍ പിടിക്കാന്‍ ചെന്നാല്‍ അവര്‍ പിടിച്ചു പള്ളിക്കകത്ത് പൂട്ടിയിടുമെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അവിടെ മീന്‍ പിടിക്കാന്‍ പോയ ഹിന്ദുക്കളെ നസ്രാണികള്‍ പള്ളിക്കകത്ത് പൂട്ടിയിട്ടുവെന്നും ശശികല പറയുന്നു. അതിനു നേതൃത്വം കൊടുത്തത് പള്ളിയിലെ പാതിരിയാണ്. ഹൈന്ദവസംഘടനകള്‍ ചെന്നാണ് അവരെ മോചിപ്പിച്ചതെന്നും ശശികല സൂചിപ്പിക്കുന്നു.

പൂട്ടിയിട്ടവരുടെ മോചനവുമായി സന്ധി സംഭാഷണത്തിനു രമേശ് ചെന്നിത്തലിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും ശശികല വെളിപ്പെടുത്തുന്നുണ്ട്. ചര്‍ച്ചക്ക് വരുന്നവര്‍ക്ക് ഇരിക്കാന്‍ അഞ്ചുകസേര മുന്നില്‍ നിരത്തി. ആ കസേരകളിലായി അഞ്ചു പള്ളീലെ അച്ചന്മാര്‍ ഇരുന്നു. ഹിന്ദുക്കള്‍ ഓഛാനിച്ചു നില്‍ക്കേണ്ടി വന്നു. ഇരിക്കാന്‍ ഒരാള്‍ക്കുപോലും സീറ്റ് നല്‍കിയില്ല. റോഡില്‍ കൂടി പോകുന്ന പട്ടിയുടെ വിലപോലും ഹിന്ദുക്കള്‍ക്ക് അവിടെ ലഭിച്ചില്ലെന്നും ശശികല പറയുന്നു.

ചര്‍ച്ചയ്ക്കിടയില്‍ അരയ സമൂഹത്തിന്റെയും ഹൈന്ദവസമൂഹത്തിന്റെയും പ്രതിനിധികളെ നിര്‍ത്തിക്കൊണ്ട് പള്ളീലെ അച്ഛന്‍ എന്തു പറയുന്നോ അതിനപ്പുറം എനിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞുവെന്നും ശശികല പറയുന്നു. ഇന്നും നീണ്ടകര പാലത്തിനു വടക്കുഭാഗത്തല്ലാതെ തെക്ക് ഭാഗത്ത് വലയിടാന്‍ ഹിന്ദുവിന് അധികാരം ഇല്ലെന്നും എന്നാല്‍ കാസര്‍കോടുള്ള ക്രിസ്ത്യാനിക്ക് ഇവിടെ വന്ന് വലയിടാമെന്നും അവര്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. നീണ്ടകരയില്‍ ഉള്ള ഹിന്ദുവിന് വടക്ക് ഭാഗത്ത് നിന്ന് തെക്കു ഭാഗത്ത് വന്നു വലയിടണമെങ്കില്‍ അവര്‍ മാമോദീസ മുങ്ങണമെന്നും ശശികല പ്രസംഗത്തില്‍ പറയുന്നു.

ഈ അസഹിഷ്ണുത ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കണ്ടിട്ടുണ്ടോ? അവര്‍ ഇതിനെതിരെ ഏതെങ്കിലും വിധത്തില്‍ പ്രതികരിച്ചിട്ടുണ്ടോ?അപ്പോള്‍ കടലിനും മതമുണ്ട്. പൊന്നാനി കടല്‍ മുസ്ലീമിന്റെ ആണ്. ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനിയുടെ ആണ്. നമ്മള്‍ ഹിന്ദുക്കള്‍ എങ്ങോട്ട് പോകണം?- ശശികല ചോദിക്കുന്നു.

[video width="400" height="300" mp4="http://ml.naradanews.com/wp-content/uploads/2016/10/Sasikala-Video.mp4"][/video]

പ്രസ്തുത പ്രസംഗത്തിനെതിരെ ട്രോളുകളിലൂടെ മലയാളികൾ ശക്തമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.

Sasikala 9

sasikala 1

Sasikala 2

Sasikala 3

sasikala 4

Sasikala 5

Sasikala 6

Sasikala 7

Sasikala 8

Read More >>