ഞാന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ; സരിത

''എല്‍ഡിഎഫ് സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ട്''

ഞാന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ; സരിത


തിരുവനന്തപുരം: സോളാര്‍ക്കേസ് പ്രതി സരിത എസ് നായര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനുമായി കവടിയാറിലുള്ള ഔദ്യോഗിക വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ വിധിയെന്ന് സരിത അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ബെംഗളുരു കോടതിയുടെ വിധി വന്നത്. കൊറിയയില്‍ നിന്നും സോളാര്‍ പവര്‍ ഇറക്കുമതി ചെയ്തു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റി എന്ന പരാതിയിന്മേലാണ് വിധി. ഉമ്മന്‍ ചാണ്ടിക്ക് പുറമേ മറ്റു ആറുപ്രതികള്‍ക്കെതിരെയും വിധി വന്നിട്ടുണ്ട്. കൈപ്പറ്റിയ പണം തിരിച്ചയക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു.

വ്യവസായി എംകെ കുരുവിള ഫയല്‍ ചെയ്ത ഹര്‍ജിയിന്മേലാണ് കോടതി വിധി.
Read More >>