സോളാറില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിഎസിന് സരിതയുടെ കത്ത്

സോളാര്‍ തട്ടിപ്പുകേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് കത്തു നല്‍കി.

സോളാറില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിഎസിന് സരിതയുടെ കത്ത്

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് കത്തു നല്‍കി. കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും കേസ് സിബിഐയ്ക്ക് വിടുന്നതിനൊപ്പം ഉന്നതതല അന്വേഷണവും വേണമെന്നാണ് സരിതയുടെ പ്രധാനാവശ്യം.

കേസ് സിബിഐയ്ക്ക് വിടാന്‍ കഴിയുമെങ്കില്‍ അതിനുള്ള സാധ്യത പരിശോധിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ജേക്കബ് തോമസ്, ഋഷിരാജ് സിംഗ് തുടങ്ങിയ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ഉന്നതതല അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് വിഎസിന്റെ ഓഫീസിലെത്ത് സരിത പരാതി കൈമാറിയത്. വിഎസിനെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് വന്നതെങ്കിലും അതിനുള്ള അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിഎസിന്റെ ഓഫീസില്‍ കത്ത് നല്‍കി സരിത മടങ്ങുകയായിരുന്നു.

Read More >>