ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരും: ബിരിയാണി കഥ വിവാദത്തില്‍ മറുപടിയുമായി സന്തോഷ് എച്ചിക്കാനം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന കഥ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധമാകുകയും തുടര്‍ന്ന് ചിലർ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സന്തോഷ് എച്ചിക്കാനം പ്രസ്താവനയുമായി എത്തിയത്.

ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരും: ബിരിയാണി കഥ വിവാദത്തില്‍ മറുപടിയുമായി സന്തോഷ് എച്ചിക്കാനം

ബിരിയാണി കഥ വിവാദത്തില്‍ ഇയർന്നുവന്ന എതിര്‍പ്പിനെതിരെ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം രംഗത്ത്. ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തുതുടരുമെന്നും തന്റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സന്തോഷ് ഏച്ചിക്കാനം തിരുവനന്തപുരത്ത് പ്രസ്താവിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവരുന്ന ഡിസി പുസ്തകമേളയില്‍ കഥാസമാഹാരങ്ങളുടെ പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന കഥ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധമാകുകയും തുടര്‍ന്ന് ചിലർ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സന്തോഷ് എച്ചിക്കാനം പ്രസ്താവനയുമായി എത്തിയത്.


ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദും പങ്കെടുത്തു. കലയുടെ ഏതാവിഷ്‌കാരമായാലും കലാകാരന് ഉത്തരവാദിത്വം കൂടുതലായ ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. അത് കഥയായാലും കവിതയായാലും സിനിമയായാലും അവസ്ഥ ഒന്നുതന്നെയാണ്. ഇതു തന്നെയാണ് ഇന്നത്തെ കലാകാരന്റെ ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ഇ സന്തോഷ്‌കുമാറിന്റെ ഒരാള്‍ക്ക് എത്ര മണ്ണുവേണം, ജി. ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ', നടന്‍ മധുപാലിന്റെ 'അവന്‍ മാര്‍ജ്ജാരപുത്രന്‍', തനൂജ ഭട്ടതിരിയുടെ 'ഗഞ്ച' എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രസിദ്ധീകരിച്ചത്.

Read More >>