"അവഹേളനം സഹിക്കവയ്യാതെ മലയാള സിനിമ ആത്മഹത്യചെയ്യാതിരിക്കട്ടെ"; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിശയെ ചോദ്യം ചെയ്തു സനല്‍ കുമാര്‍ ശശിധരന്‍

ചലച്ചിത്ര അവാര്‍ഡ്‌ നിശയില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവഹേളനം സഹിക്കവയ്യാതെ മലയാള സിനിമ ആത്മഹത്യചെയ്യാതിരിക്കട്ടെയെന്നാണ് സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

"അവഹേളനം സഹിക്കവയ്യാതെ മലയാള സിനിമ ആത്മഹത്യചെയ്യാതിരിക്കട്ടെ"; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിശയെ ചോദ്യം ചെയ്തു സനല്‍ കുമാര്‍ ശശിധരന്‍

സനല്‍ കുമാര്‍ ശശിധരന്‍ എന്ന പേര് ഇപ്പോള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്. ഹ്രസ്വചിത്രങ്ങളിലൂടെ സിനിമ മേഖലയിലേക്ക് കടന്നു വന്ന സനല്‍ കുമാറിന്റെ ഒരാള്‍പ്പൊക്കം, ഒഴിവു ദിവസത്തെ കളി തുടങ്ങിയ ചിത്രങ്ങള്‍ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങളാണ്. അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിശയെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ചലച്ചിത്ര അവാര്‍ഡ്‌ നിശയില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍  അവഹേളനം സഹിക്കവയ്യാതെ മലയാള സിനിമ ആത്മഹത്യചെയ്യാതിരിക്കട്ടെയെന്നാണ് സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

കലയും കച്ചവടവും വേറെ തന്നെയാണ് എന്ന് തെളിയിക്കുന്നതായിരുന്നു അവാര്‍ഡ്‌ നിശയെന്നും സിനിമയോ സിനിമയ്ക്കു കൊടുക്കുന്ന അംഗീകാരങ്ങളോ ആയിരുന്നില്ല അവിടെ ചര്‍ച്ച വിഷയമെന്നും പറയുന്ന സനല്‍, ജനക്കൂട്ടത്തിന്റെ ആരവും ആർപ്പുവിളിയുമായിരുന്നു സംഘാടകർ പോലും വിജയമായി കണക്കാക്കിയിരുന്നതും കൂട്ടിചേര്‍ക്കുന്നു.

സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ...