ആപ്പിള്‍- സാംസങ്ങ് പകര്‍പ്പവകാശക്കേസ് യുഎസ് കോടതി ഇന്ന് പരിഗണിക്കും

ആപ്പിളിന്റെ സ്വകാര്യ ഡിസൈന്‍ സാംസങ്ങ് മോഷ്ട്ടിച്ചുവെന്നാരോപ്പിച്ചു ആപ്പിള്‍ കമ്പനി കൊടിത്തിരിക്കുന്ന നഷ്ടപരിഹാര ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.

ആപ്പിള്‍- സാംസങ്ങ് പകര്‍പ്പവകാശക്കേസ് യുഎസ് കോടതി ഇന്ന് പരിഗണിക്കും

വാഷിംഗ്‌ടണ്‍: അഞ്ചു വര്‍ഷം നീണ്ടു നിന്ന വ്യവഹാരങ്ങള്‍ക്കൊടുവില്‍ സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളായ ആപ്പിളും സാംസങ്ങും തമ്മിലുള്ള പേറ്റന്റ് തര്‍ക്ക കേസില്‍ യുഎസ് സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

തങ്ങളുടെ സ്വകാര്യ ഡിസൈന്‍ സാംസങ്ങ് മോഷ്ട്ടിച്ചുവെന്നാരോപ്പിച്ചു ആപ്പിള്‍ കമ്പനി കൊടിത്തിരിക്കുന്ന നഷ്ടപരിഹാര ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ഈ കേസിലെ കോടതി വിധിയെ ആകാംഷപൂര്‍വ്വമാണ് ഇതര കമ്പനികള്‍ കാത്തിരിക്കുന്നത്. വിധി സാംസങ്ങ് കമ്പനിക്ക് അനുകൂലമാണെങ്കില്‍, പേറ്റന്റ് മോഷണത്തിന് നിലവിലുള്ള ശിക്ഷകള്‍ക്ക് വലിയ മാറ്റം വന്നേക്കാം.


നേരത്തെ, പേറ്റന്റ് നിയമം ലംഘിച്ചുവെന്ന കേസില്‍ സൗത് കൊറിയന്‍ കമ്പനിയായ സാംസങ്ങ് ഇലക്‌ട്രോണിക്‌സ് ആപ്പിളിന് 119.6 മില്ല്യന്‍ (ഏകദേശം 12 കോടി) ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി ഉത്തരവിട്ടിരുന്നു. ആപ്പിളിന്റെ അഞ്ച് സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സാംസങ്ങ് അനുമതിയില്ലാതെ പകര്‍ത്തി എന്ന പരാതിയിലാണ് കാലിഫോര്‍ണിയയിലെ സാന്‍ജോസ് കോടതി അന്ന് അങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്. തങ്ങള്‍ പേറ്റന്റ് നേടിയ അഞ്ച് സാങ്കേതിക വിദ്യകള്‍ സാംസങ്ങ് അനുമതിയില്ലാതെ പകര്‍ത്തിയെന്നും നഷ്ടപരിഹാരമായി 220 കോടി ഡോളര്‍ വേണമെന്നുമാവശ്യപ്പെട്ടായിരുന്നു ആപ്പിള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ആപ്പിളിന്റെ രണ്ട് പേറ്റന്റുകളില്‍ മാത്രമാണ് സാംസങ്ങ് നിയമലംഘനം നടത്തിയതെന്ന് കണ്ടെത്തിയ കോടതി സാംസങ്ങിന്റെ ഒരു പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു.  ആപ്പിള്‍ ഐഫോണിന്റെ ഫ്രന്റ് ഫേസ്, ബീസില്‍, പ്രോഗ്രാം മെനു എന്നിവയാണ് സാംസങ്ങ് അനുവാദമില്ലാതെ പകര്‍ത്തിയത്.

മൂന്നു പകര്‍പ്പവകാശലംഘനങ്ങള്‍ക്ക് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കുന്നതിനെ സാംസങ്ങ് കോടതിയില്‍ ചോദ്യം ചെയ്യും. ആയിരത്തിലധികം പകര്‍പ്പവകാശ ഫീച്ചറുകള്‍ വരുന്നൊരു കോമ്പ്ലക്സ് പ്രോഡക്റ്റില്‍ വന്ന ചെറിയൊരു പകര്‍പ്പവകാശ ലംഘനത്തിനു തങ്ങളുടെ ലാഭത്തിന്റെ വലിയൊരു പങ്കു നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നതിനെ പറ്റി സാംസങ്ങ് കോടതിയെ ബോധ്യപ്പെടുത്തും.

അതേസമയം, സാംസങ്ങിന് ലഭിച്ചത് ഉചിതമായ ശിക്ഷയാണെന്നാണ് ആപ്പിളിന്റെ നിലപാട്. അവകാശങ്ങളുടെ മുകളില്‍ തുടങ്ങിയ തര്‍ക്കവും കേസുമെല്ലാം ഇന്ന് പൈസയുടെ കണക്കുകളില്‍ എത്തി നില്‍ക്കുകയാണ്. തെറ്റിനും ശരിക്കും ഉപരി നഷ്ടപരിഹാര തുകയെ പറ്റിയാണ് ഇപ്പോള്‍ ഇരു കക്ഷികളും സംസാരിക്കുന്നത്.

Read More >>