വിമാനയാത്രകളിൽ സാംസങ് ഗാലക്സി നോട്ട് 7ന് നിരോധനം

ഇന്ത്യയടക്കം ഒട്ടേറെ പ്രമുഖ രാജ്യങ്ങളിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ നോട്ട്–7 നു നിരോധനം പ്രഖ്യാപിച്ചു കഴിഞ്ഞു

വിമാനയാത്രകളിൽ സാംസങ് ഗാലക്സി നോട്ട് 7ന് നിരോധനം

ന്യൂഡല്‍ഹി: വിമാന യാത്രക്കാർ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്‌ ഫോൺ കൈവശം വയ്ക്കുന്നതിന്നിരോധനം. ഇന്ത്യയടക്കം ഒട്ടേറെ പ്രമുഖ രാജ്യങ്ങളിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ നോട്ട്–7 നു നിരോധനം പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ, സ്വിച്ച് ഓഫ് ചെയ്ത നിലയിൽ നോട്ട് 7 ഫോൺ കൊണ്ടുപോകായിരുന്നു. എന്നാല്‍ ഇനി മുതല്‍ യാതൊരു തരത്തിലും ഈ ഫോണ്‍ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല.

യുഎസിലും ജപ്പാനിലും എല്ലാ വിമാന സർവീസുകളിലും സർക്കാരുകൾ തന്നെ ഈ ഫോൺ നിരോധിച്ചപ്പോൾ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ക്വാന്റാസ്, ജെറ്റ്സ്റ്റാർ, വെർജിൻ ഓസ്ട്രേലിയ, ടൈഗർ എന്നീ എയർലൈനുകൾ നിരോധനം ഏർപ്പെടുത്തി.


എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ എഷ്യ മലേഷ്യ, എയര്‍ ഏഷ്യ തായ്‌ലന്‍ഡ്, എയര്‍ ഏഷ്യ ഇന്തോനേഷ്യ, എയര്‍ ഏഷ്യ ഫിലിപ്പീന്‍സ്, മലേഷ്യ എയര്‍ ഏഷ്യ എക്‌സ്, തായ് എയര്‍ ഏഷ്യ എക്‌സ്, ഇന്തോന്യേ എയര്‍ ഏഷ്യ എക്‌സ് എന്നീ സര്‍വീസുകളും സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് ഫോണ്‍ കൈവശം വയ്ക്കുന്ന യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഏഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ നിരോധനം നിലവില്‍വന്നു.

നോട്ട് 7ന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Read More >>