ലക്ഷങ്ങൾ വിലവരുന്ന സ്വർണവും കുങ്കുമപ്പൂവും കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ 

കാസർഗോഡ് ചെമ്പരിക്ക സ്വദേശി അബൂബക്കർ സിദ്ധിക്ക് ആണ് പിടിയിലായത്. കിലോയ്ക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരുന്ന ഇറാനിയൻ കുങ്കുമപ്പൂവാണ് സിദ്ധിക്കിൽ നിന്നും പിടികൂടിയത്.

ലക്ഷങ്ങൾ വിലവരുന്ന സ്വർണവും കുങ്കുമപ്പൂവും കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ 

മംഗളൂരു: നാലരലക്ഷം രൂപ വിലവരുന്ന സ്വർണവും രണ്ടു കിലോ കുങ്കുമപ്പൂവും കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർഗോഡ് ചെമ്പരിക്ക സ്വദേശി അബൂബക്കർ സിദ്ധിക്ക് ആണ് പിടിയിലായത്. കിലോയ്ക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരുന്ന ഇറാനിയൻ കുങ്കുമപ്പൂവാണ് സിദ്ധിക്കിൽ നിന്നും പിടികൂടിയത്.


ജീൻസിന്റെ സിബ്ബിനോട് ചേർന്നുള്ള രഹസ്യഅറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ജീൻസിന്റെ സിബ്ബ് ലോഹം കൊണ്ട് നിർമിച്ചതിനാൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ സൂചന ലഭിക്കുന്നത് അതിനാലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്വർണ്ണക്കടത്തല്. വിശദമായ പരിശോധനയിൽ സ്വർണവും ബാഗിനുള്ളിൽ പ്രത്യേക അറയിൽ നിന്ന് കുങ്കുമപ്പൂവും കണ്ടെടുക്കുകയായിരുന്നു.


ഏറെ നാളത്തെ ഇടവേളക്കുശേഷം വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് സജീവമാകുന്നതിന്റെ സൂചനകൾ അധികൃതർ തള്ളിക്കളയുന്നില്ല. 9w531 ജെറ്റ് എയര്‍വേയ്‌സില്‍ ദുബൈയില്‍ നിന്നും മംഗളൂരുവിലെത്തിയതായിരുന്നു സിദ്ദീഖ്.

Read More >>