തീവ്രവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് പാക്കിസ്ഥാനോട് റഷ്യ

ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉടലെടുത്തിരിക്കുന്ന പ്രകോപനങ്ങളില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നതിനും നിലവിലുള്ള പ്രതിസന്ധികള്‍ രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ആഹ്വാനം ചെയ്യുന്നു

തീവ്രവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് പാക്കിസ്ഥാനോട് റഷ്യ

മോസ്‌കോ: ഉറി ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന  റഷ്യയാണ് ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനെതിരേ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉടലെടുത്തിരിക്കുന്ന പ്രകോപനങ്ങളില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നതിനും നിലവിലുള്ള പ്രതിസന്ധികള്‍ രാഷ്ട്രീയ-നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ആഹ്വാനം ചെയ്യുന്നു. ഭീകരവാദത്തിനും ഇതിന്റെ രൂപ ഭേദങ്ങള്‍ക്കുമെതിര ഞങ്ങള്‍ നിലപാടെടുത്തിട്ടുണ്ട്. സ്വന്തം മണ്ണില്‍ വേരുറപ്പിച്ചിരിക്കുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ശക്തമായ പാക്കിസ്ഥാനും നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്- റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


പാക്കിസ്ഥാന്‍ മണ്ണില്‍ വേരുറപ്പിച്ചിരിക്കുന്ന ഭീകരതയെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ സൈനിക നീക്കം നടത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിനിടെ ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയ്യാറാണെന്ന് യുഎന്‍ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഘര്‍ഷത്തില്‍ അതീവ ആശങ്കയുണ്ട്. സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ആശങ്കയുളവാക്കുന്നതാണ്. ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ് ബാന്‍ കി മൂണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.

Read More >>