മാര്‍ക്‌സിന്റെ 'അനാഥക്കല്ലറ കണ്ടെത്തി' മലയാളി സഞ്ചാരി

മാര്‍ക്‌സിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 73 വര്‍ഷങ്ങള്‍ക്കു ശേഷം മാന്തിയെടുത്ത് സ്വകാര്യ കല്ലറക്കമ്പനി 'സ്വന്ത'മാക്കി. സഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നത് ഈ ''തട്ടിക്കൂട്ട്' കല്ലറയില്‍.

മാര്‍ക്‌സിന്റെ


കാറല്‍ മാര്‍ക്‌സിന്റെ പൊട്ടിപ്പൊളിഞ്ഞ 'അനാഥ കല്ലറ കണ്ടെത്തി' നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്റര്‍ റൂബിന്‍ ഡിക്രൂസ്‌. വികാരനിര്‍ഭരമായ ഓര്‍മ്മകളുണര്‍ത്തുന്ന യഥാര്‍ത്ഥ കല്ലറ, ഇപ്പോള്‍ കല്ലറയെന്നു പ്രശസ്തമായ ഹൈഗേറ്റ് സെമിട്രിയുടെ തൊട്ടടുത്തു തന്നെയാണ്.

1883 മാര്‍ച്ച് 14നാണ് മാര്‍ക്‌സ് അന്തരിക്കുന്നത്. അതിന് 15 മാസങ്ങള്‍ക്ക് മുന്‍പ് നീണ്ട പ്രണയത്തിനു ശേഷം വിവാഹം കഴിച്ച പ്രിയതമ ജെന്നി അന്തരിച്ചിരുന്നു. പ്രഷ്യയിലെ പ്രഭ്വിയായിരുന്ന ജെന്നിയുമായി മാര്‍ക്‌സിന്റെ പ്രണയം ഏറെ എതിര്‍പ്പുകളെ നേരിട്ടതാണ്. മക്കള്‍ക്കെല്ലാവര്‍ക്കും ജെന്നിയെന്ന് പേരിട്ട്, പ്രണയ കവിതകളെഴുതി ജെന്നിയോടുള്ള പ്രണയം തുറന്നു പറഞ്ഞുകൊണ്ടേയിരുന്ന മാര്‍ക്‌സിന് ആ മരണം ആഘാതമായിക്കാണണം. ജെന്നിയുടെ വേര്‍പാടു കഴിഞ്ഞ് മാര്‍ക്‌സ് രോഗബാധിതനായി. മാസങ്ങള്‍ കിടപ്പിലായി, പിന്നെയത് ബ്രൊങ്കൈറ്റിസായി മരണത്തിലെത്തി. ബന്ധുക്കളും ഏംഗല്‍സടക്കമുള്ള സുഹൃത്തുക്കളുമെല്ലാമായി പത്തോളം പേര്‍മാത്രമാണ് ലണ്ടനില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ജെന്നിയെ അടക്കം ചെയ്ത അതേ കല്ലറയില്‍.

[caption id="attachment_48739" align="aligncenter" width="640"]കാറല്‍ മാര്‍ക്‌സിന്റെയും ജെന്നിയുടെയും യഥാര്‍ത്ഥ ശവക്കറയില്‍ റോബിന്‍ ഡിക്രൂസ്. പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് കല്ലറ. കാറല്‍ മാര്‍ക്‌സിന്റെയും ജെന്നിയുടെയും യഥാര്‍ത്ഥ ശവക്കറയില്‍ റൂബിന്‍ ഡിക്രൂസ്. പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് കല്ലറ.[/caption]

1849ല്‍ പാലായനം ചെയ്‌തെത്തിയതു മുതല്‍ ലണ്ടനിലായിരുന്നു മാര്‍ക്‌സിന്റേയും പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രം. 1956ല്‍ മാര്‍ക്‌സും ജെന്നിയും ഒന്നിച്ചുറങ്ങിയ കല്ലറ പൊളിച്ച് ഭൗതികാവശിഷ്ടങ്ങള്‍ ഹൈഗഗേറ്റ് സെമിട്രി മാറ്റി സ്ഥാപിച്ചു. പഴയ കല്ലറയില്‍ ഫലത്തില്‍ ജെന്നി മാത്രമായി.

കല്ലറകളുടെ ഉദ്യാനമായി മാറിയ ഹൈഗേറ്റ് എന്തിന് കല്ലറ മാന്തിപ്പൊളിച്ച് പുതിയ കല്ലറ സ്ഥാപിച്ചു എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമുണ്ട്- 348 രൂപയാണ് ഒരാള്‍ക്ക് കല്ലറയില്‍ പ്രവേശിക്കാനുള്ള പ്രവേശന ഫീസ്! പടിഞ്ഞാറും കിഴക്കുമായി രണ്ടായി തിരിച്ച കല്ലറയില്‍ കിഴക്കുള്ള മാര്‍ക്‌സിന്റെ കല്ലറിലേയ്ക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്. മാര്‍ക്‌സിന്റെ കല്ലറയുണ്ടെന്നതാണ് ഹൈലൈറ്റ്. 53000 കല്ലറകളിലായി 1.7 ലക്ഷം ശവമടക്കുകള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത്രയും പ്രസിദ്ധമായ കല്ലറയില്‍ ചില പ്ലോട്ടുകള്‍ കൂടി ഒഴിവുണ്ട്, വാങ്ങാവുന്നതാണെന്ന പരസ്യവുമുണ്ട് - അതായത് കാറല്‍ മാര്‍ക്‌സിന്റെ ശവത്തെപ്പോലും സ്വകാര്യസ്വത്ത് സമ്പാദകര്‍ വെറുതെ വിട്ടില്ല എന്നു തന്നെ.

[caption id="attachment_48741" align="aligncenter" width="640"]ഹൈഗേറ്റ് സെമിട്രിയിലെ കാറല്‍മാര്‍ക്‌സിന്റെ ഇപ്പോഴത്തെ കല്ലറ. പഴയ കല്ലറയില്‍ നിന്നും 73 വര്‍ഷങ്ങള്‍ക്കു ശേഷം ഭൗതികാവശിഷ്ടങ്ങള്‍ ഈ സ്വകാര്യ കല്ലറയിലേയ്ക്ക് മാറ്റുകയായിരുന്നു. ഹൈഗേറ്റ് സെമിട്രിയിലെ കാറല്‍മാര്‍ക്‌സിന്റെ ഇപ്പോഴത്തെ കല്ലറ. പഴയ കല്ലറയില്‍ നിന്നും 73 വര്‍ഷങ്ങള്‍ക്കു ശേഷം ഭൗതികാവശിഷ്ടങ്ങള്‍ ഈ സ്വകാര്യ കല്ലറയിലേയ്ക്ക് മാറ്റുകയായിരുന്നു.[/caption]

ജനസംഖ്യയുടെ പെരുപ്പം മൂലം ലണ്ടന്‍ നഗരത്തിനുള്ളില്‍ കല്ലറകള്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങി. ജനവാസപ്രദേശത്തു നിന്നും കല്ലറകള്‍ മാറ്റിയേ നിവര്‍ത്തിയുള്ളു എന്നു വന്നു. അങ്ങനെ 1832ല്‍ സ്വകാര്യ കല്ലറകള്‍ക്ക് അനുമതി നല്‍കി പാര്‍ലമെന്റ് നിയമം പാസാക്കി. അങ്ങിനെ
ലണ്ടന്‍ നഗരത്തിനു പുറത്തുണ്ടായ ഏഴ് സ്വകാര്യ കല്ലറകളില്‍ മൂന്നാമത്തേതാണ് ഹൈഗേറ്റ്
. മാര്‍ക്‌സിന്റെ ജഡം മാന്തിയെടുത്ത് ഹൈഗേറ്റില്‍ കുഴിച്ചിട്ട്, അതിനെ മാര്‍ക്‌സിന്റെ അന്ത്യവിശ്രമ സ്ഥാനമാക്കി മാറ്റിയതോടെ കല്ലറ നടത്തിപ്പുകാരുടെ പെട്ടിയില്‍ തുട്ടുവീഴാന്‍ തുടങ്ങി എന്നു പറഞ്ഞാല്‍ മതില്ലോ.

ലണ്ടനിലെത്തി റൂബിന്‍ ഡിക്രൂസ് മുന്‍പും ഹൈഗേറ്റിലെ മാര്‍ക്‌സിന്റെ കല്ലറ കണ്ടിട്ടുണ്ട്. അതിനടുത്തെവിടെയോ ആണ് ഒര്‍ജിനല്‍ കല്ലറയെന്നറിയാമായിരുന്നു. ഇപ്പോള്‍ ലണ്ടനിലെത്തിയ റൂബിന്‍ പഴ കല്ലറ കണ്ടെത്തി പോസ്റ്റ് ഇടുകയായിരുന്നു. ഫലകങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ, അനാഥമായ കല്ലറയുടെ ചിത്രവും റോബിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജെന്നിയുടെ കല്ലറ മാത്രമെന്നതല്ല പഴയ കല്ലറയുടെ പ്രസക്തിയെന്ന്‌, റൂബിന്റെ പോസ്റ്റില്‍ പറയുന്നു-

[caption id="attachment_48746" align="aligncenter" width="640"]Karl_Marx_Jenny_Westphalen കാൾ മാർക്സും ജെന്നി വെസ്റ്റ്ഫാലിനും[/caption]

(ഈ അനാഥക്കല്ലറയിക്കരികില്‍ അന്നു തടിച്ചു കൂടിയ) ചെറിയ ആള്‍ക്കൂട്ടത്തോട് ഫ്രെഡറിക് ഏംഗല്‍സ് പറഞ്ഞു, "ഈ പതിനാലിന് ഉച്ചക്ക് രണ്ടേമുക്കാലോടെ ഇന്ന് ജീവിച്ചിരുന്ന ഏറ്റവും വലിയ ചിന്തകന്‍ ചിന്തിക്കുന്നത് നിറുത്തി... യൂറോപ്പിലെയും അമേരിക്കയിലെയും സമരോത്സുകകരായ തൊഴിലാളികള്‍ക്കും ശാസ്ത്രീയ ചരിത്രത്തിനും വലിയൊരു നഷ്ടമാണിത്. ഡാര്‍വിന്‍ പ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ചപോലെ ഈ മനുഷ്യന്‍ മനുഷ്യചരിത്രത്തിന്റെ വികാസനിയമം കണ്ടു പിടിച്ചു.... തന്റെ ജീവിതകാലത്ത് ഒട്ടേറെ വെറുക്കപ്പെട്ട മനുഷ്യനായിരുന്നു മാര്‍ക്‌സ്. സര്‍ക്കാരുകള്‍, അബ്‌സല്യൂട്ടിസ്റ്റുകളായാലും റിപ്പബ്ലിക്കനായാലും, അദ്ദേഹത്തെ രാജ്യത്തു നിന്ന് പുറത്താക്കി. ബൂര്‍ഷ്വാസി, യാഥാസ്ഥിതികമായാലും അള്‍ട്രാ ജനാധിപത്യവാദി ആയാലും അദ്ദേഹത്തിനുമേല്‍ അധിക്ഷേപം ചൊരിയാന്‍ മത്സരിച്ചു. ഇതെല്ലാം അദ്ദേഹം അവഗണിച്ചു. പക്ഷേ, സൈബീരിയ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള വിപ്ലവകാരികളായ കോടിക്കണക്കിന് സഹതൊഴിലാളികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ അവര്‍ അനുശോചിക്കുന്നു.... അദ്ദേഹത്തിന്റെ നാമം കാലാന്തരങ്ങളില്‍ നിലനില്ക്കും, അദ്ദേഹത്തിന്റെ കൃതികളും."

"ആദ്യം സംസ്കരിച്ച ഇടത്തു നിന്ന് ഭൌതികാവശിഷ്ടങ്ങൾ അടുത്തു തന്നെയുള്ള ഒരിടത്തേക്ക് 1956 ൽ മാറ്റി സ്ഥാപിച്ചു. വലിയൊരു പ്രതിമയും സ്ഥാപിച്ചു. അവിടെയാണ് സന്ദർശകർ പോകാറ്. മുമ്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷേ, ശവസംസ്കാരം നടന്നയിടത്ത് പോകുന്നതാദ്യമായാണ്. ഈ സ്ഥലത്തെ ഫലകം ഇന്ന് പൊട്ടിപ്പൊളിഞ്ഞ് അനാഥമായി കിടക്കുന്നു. ഒരു വഴികാട്ടിയോ ഒന്നുമില്ല.

ലണ്ടൻ സെമിത്തേരി കമ്പനിയുടെ ഹൈ ഗേറ്റ് സെമിത്തേരിക്ക് മാർക്സിൻറെ ശവകുടീരത്തിലേക്കുള്ള സന്ദർശകരാണ് പ്രധാനവരുമാനം. കിഴക്കൻ യൂറോപ്പുകാരും ഇന്ത്യക്കാരും തെക്കേ അമേരിക്കക്കാരും മാത്രമാണത്രെ ഹൈഗേറ്റ് സെമിത്തേരിയിലെ സന്ദർശകർ. ലണ്ടനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളാകെ നിറഞ്ഞു കവിയുന്ന ചൈനക്കാർ ഇങ്ങോട്ട് വരാത്തതെന്തുകൊണ്ടാവും?"

- റൂബിന്‍ ഡിക്രൂസ് പോസ്റ്റില്‍ ചോദിക്കുന്നു

[caption id="attachment_48744" align="aligncenter" width="500"]Highgate-Cemetery 1 ഹൈഗേറ്റ് സെമിത്തേരി[/caption]

മാര്‍ക്‌സിനെ അടക്കം ചെയ്തിടത്തു നിന്നും 73 വര്‍ഷങ്ങള്‍ക്കും ശേഷം കുഴിമാന്തി അവശിഷ്ടങ്ങളെടുത്ത് സ്വകാര്യ കല്ലറക്കമ്പനി 'ലാഭകരമായ കല്ലറ ടൂസിസം' ആരംഭിച്ചു എന്നു തന്നെ കരുതാം. എന്നാല്‍ ജെന്നിയും മാര്‍ക്‌സും ഒന്നിച്ച് അന്ത്മുറങ്ങുന്ന കല്ലറയില്‍ നിന്ന് മാര്‍ക്‌സിനെ മാത്രമെ കൊണ്ടുവന്നിട്ടുള്ളു. കാരണം ഹൈഗേറ്റിലുള്ളത് മാര്‍ക്‌സിന്റെ മാത്രം കല്ലറയാണ്. ജെന്നിയിപ്പോഴും പഴയതില്‍ തന്നെയുണ്ടത്രേ.

മാര്‍ക്‌സിന്റെ മാത്രം എല്ലും പല്ലും കൃത്യമായി കണ്ടെത്തി മാന്തിയെടുക്കുകയായിരുന്നു എന്നു വേണമല്ലോ കരുതാന്‍ - മാര്‍ക്‌സിനൊപ്പം ഹൈഗേറ്റില്‍ ജെന്നിക്ക് ഒരേ കല്ലറയില്‍ ഇടം കൊടുത്തില്ല എന്നതും ചരിത്രപരമായി 'സ്വകാര്യ കല്ലറ മുതലാളി' ചെയ്ത പൊറുക്കാനാവാത്ത കുറ്റം തന്നെ. കല്ലറയില്‍ നിന്ന് ലാഭം കൊയ്യാനിറങ്ങിയവര്‍ ബന്ധങ്ങള്‍ക്ക് പൊതുവെ വിലകൊടുക്കാറില്ലല്ലോ. സ്വകാര്യസ്വത്തും ബൂര്‍ഷ്വാസിയും കാറല്‍മാര്‍ക്‌സിന്റെ ഭൗതികാവശിഷ്ടത്തെ പോലും ലാഭം കൊയ്യാനുപയോഗിക്കുന്നു എന്നത് ഒരു വല്ലാത്ത തമാശ തന്നെ.

1883 മാർച്ച് 14ന് കാൾ മാർക്സ് അന്തരിച്ചു. ഇവിടെ, പതിനഞ്ച് മാസം മുമ്പ് പ്രിയ ഭാര്യ ജെന്നിയെ അടക്കിയ അതേ കല്ലറയിലാണ് മാർക്...

Posted by Rubin DCruz on 9 October 2016

Read More >>