റബ്ബർ വിലത്തകർച്ചയിൽ കാലിടറി ആറളം ഫാം; 250 ലിറ്റർ റബ്ബർ ലാറ്റക്സ് കെട്ടിക്കിടക്കുന്നു

വൻ ഡിമാൻഡ് ഉണ്ടായിരുന്ന ആറളം ഫാം ലാറ്റക്സ് വിലത്തകർച്ചയെ തുടർന്ന് ഏറ്റെടുക്കാൻ ആളില്ലാതാവുകയായിരുന്നു

റബ്ബർ വിലത്തകർച്ചയിൽ കാലിടറി ആറളം ഫാം; 250 ലിറ്റർ റബ്ബർ ലാറ്റക്സ് കെട്ടിക്കിടക്കുന്നു

കണ്ണൂർ: റബ്ബർ വിലത്തകർച്ചയെത്തുടർന്ന് 250 ലിറ്റർ റബ്ബർ ലാറ്റക്സ് ആറളം ഫാമിൽ കെട്ടിക്കിടന്നു നശിക്കുന്നു. വൻ ഡിമാൻഡ് ഉണ്ടായിരുന്ന ആറളം ഫാം ലാറ്റക്സ്  വിലത്തകർച്ചയെ തുടർന്ന് ഏറ്റെടുക്കാൻ ആളില്ലാതാവുകയായിരുന്നു. ലാറ്റക്സ് വാങ്ങുന്നതിന് ഫാമുമായി കരാറിൽ ഏർപ്പെട്ട സ്വകാര്യകമ്പനി വിലത്തകർച്ച ഉണ്ടായതോടെ കരാർ മതിയാക്കിയതും പ്രതിസന്ധിക്ക് ആഴംകൂട്ടി.
ഫാമിൽ നിന്നുള്ള റബ്ബർ പാൽ ലാറ്റക്സ് ആക്കി മാറ്റിയാണ് വിപണനം ചെയുന്നത്. ലാറ്റക്സ് 4 മാസം മാത്രമേ സൂക്ഷിക്കാൻ കഴിയൂ എന്നിരിക്കെ അഞ്ചു മാസത്തോളമായി ലാറ്റക്സിന്റെ വിപണനം നിലച്ചിട്ട്. സ്‌ട്രോക്കിനുള്ള ലാറ്റക്സ് ചൂടിൽ നശിക്കാതിരിക്കാൻ ബാരലുകൾക്ക് മുകളിൽ ഓലയും മറ്റും ഇട്ടാണ് സംരക്ഷിക്കുന്നത്. ചൂടുതട്ടിയാൽ ലാറ്റക്സ് ഉപയോഗ ശൂന്യമാവുമെന്നിരിക്കെ വർധിച്ചുവരുന്ന ഉഷ്ണവും അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
3500 ഏക്കർ വിസ്താരം ഉള്ള ഫാമിന്റെ പകുതിയിലധികവും റബ്ബർ കൃഷിയാണ്. റബ്ബറിന്റെ വിലത്തകർച്ച ഫാമിന്റെ നിലനില്പിനെത്തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. സർക്കാരിൽ നിന്നും യാതൊരുവിധ സഹായവും ലഭിക്കാത്തത് ആറളം ഫാമിങ് കോർപ്പറേഷന്റെ ആശങ്ക വർധിപ്പിക്കുന്നു.

Story by
Read More >>