എ അശോകന്റെ വീടിനു നേരെ ബോംബേറ്; 19 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

എ അശോകന് നേരെ നടന്ന അക്രമം പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് പോലീസ് വിലയിരുത്തുന്നത്.

എ അശോകന്റെ വീടിനു നേരെ ബോംബേറ്; 19 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: ബിജെപി വിട്ട് സിപിഐഎമ്മിൽ എത്തിയ പ്രമുഖ നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്റെ ചെറുവാഞ്ചേരിയിലെ വീടിനു നേരെ ബോംബാക്രമണം നടത്തിയ സംഭവത്തിൽ 19 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആർഎസ്എസിന്റെ ഒൻപത്‌ സജീവപ്രവർത്തകരുടെ പേരുകൾ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയും കേസുണ്ട്.

സിപിഐഎം ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവുമായ എ അശോകന് നേരെ നടന്ന അക്രമം പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് പോലീസ് വിലയിരുത്തുന്നത്. സാധാരണ പ്രവർത്തകരെയോ അനുഭാവികളെയോ ലക്ഷ്യമിടുന്നതിൽ നിന്നും വിഭിന്നമാ എ അശോകന് നേരെ നടന്ന അക്രമം പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് പോലീസ് വിലയിരുത്തുന്നത്.യി അക്രമം നേതാക്കളെ ലക്ഷ്യം വെക്കുന്നതിൽ പൊലീസിന് ആശങ്കയുമുണ്ട്. സയന്റിഫിക്, ഫോറൻസിക് സംഘങ്ങൾ ഉൾപ്പെടെ അശോകന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

പോലീസ് നടപടികളിൽ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ മാധ്യമങ്ങളോട് സമീപിച്ചത്. അക്രമങ്ങളെ പൊതുജനങ്ങളുടെ സഹായത്തോടെ പ്രതിരോധിക്കുമെന്നും അശോകന്റെ വീടിനു മുന്നിൽ ക്യാമ്പ് തുടങ്ങുമെന്നും പി ജയരാജൻ പറഞ്ഞു.

Read More >>