സിപിഐഎം നേതാവിന്റെ കൊലപാതകം: അന്വേഷണം ആർഎസ്എസ് പ്രവർത്തകരിലേക്ക്

പ്രകോപനം ലക്ഷ്യമിട്ടുകൊണ്ടുള്ള കൊലപാതകമെന്ന് ആരോപണം; ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങൾ പിടികൂടി

സിപിഐഎം നേതാവിന്റെ കൊലപാതകം: അന്വേഷണം ആർഎസ്എസ് പ്രവർത്തകരിലേക്ക്

കണ്ണൂർ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ കെ മോഹനന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകർ എന്ന് സൂചന. അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനം സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. സമീപകാലത്തെ കൊലപാതകക്കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സിപിഐഎം ഉൾപ്പെടെയുള്ളവരിൽ നിന്നും പൊലീസിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിൽ പഴുതുകൾ ഇല്ലാത്ത അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരം.


സിപിഐഎമ്മിനെ പ്രകോപിപ്പിച്ചുകൊണ്ട് കണ്ണൂരിലെയും കേരളത്തിലെയും ക്രമസമാധാനനില തകർക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്ന ആരോപണങ്ങൾ സിപിഐഎമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ സമാനമായ മുൻ ഹർത്താലുകളെക്കാൾ സമാധാനപൂർണമായ നടത്താൻ സിപിഐഎം നേതൃത്വം കൃത്യമായി ശ്രദ്ധിച്ചിരുന്നു. ഇതിനിടെ ജില്ലയിലെ വിവിധ ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നും പോലീസ് ആയുധങ്ങൾ പിടികൂടിയിട്ടുണ്ട്. തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നും തോക്കു കണ്ടെടുത്തു. അഞ്ചരക്കണ്ടിക്ക് സമീപം ആർഎസ്എസ് പ്രവർത്തകന്റെ കയ്യിൽ നിന്നും ആയുധം പിടികൂടി. അക്രമം വ്യാപിക്കാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് പോലീസ് ജില്ലയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. അക്രമസാധ്യതയുള്ള ഇടങ്ങളിൽ രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Story by
Read More >>