റോസെറ്റ വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; ദൗത്യം അവസാനിച്ചു

2014 ആഗസ്റ്റിലാണ് 67P-ല്‍ റോസെറ്റ എത്തിയത്. പത്തുവര്‍ഷത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഇത്. എന്നാല്‍ 2014 നവംബര്‍ 12ന് റോസെറ്റ വഹിച്ച ഫിലെയെന്ന കൊച്ച് ഉപഗ്രഹം വാല്‍ നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങി

റോസെറ്റ വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; ദൗത്യം അവസാനിച്ചു

ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): സൗരയൂഥ രഹസ്യങ്ങളന്വേഷിച്ച് യാത്രതിരിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ (esa) റോസറ്റ ബഹിരാകാശപേടകം 12 വര്‍ഷം നീണ്ട ദൗത്യത്തിനുശേഷം വിടവാങ്ങി. രണ്ടുവര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്ന ചുര്യമോവ്-ഗരാമിസെങ്കൊ വാല്‍നക്ഷത്രത്തില്‍ ( comet 67p/ Churyumov Gerasimenko) വെള്ളിയാഴ്ച  ഇടിച്ചിറങ്ങിയതോടെയാണ് റോസെറ്റയുടെ യാത്ര അവസാനിച്ചത്.

[caption id="attachment_46627" align="alignright" width="300"]റോസെറ്റ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്നത് ചിത്രകാരന്റെ ഭാവനയില്‍

റോസെറ്റ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്നത് ചിത്രകാരന്റെ ഭാവനയില്‍[/caption]

2014 ആഗസ്റ്റിലാണ് 67P-ല്‍ റോസെറ്റ എത്തിയത്. പന്ത്രണ്ടു വര്‍ഷത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഇത്. എന്നാല്‍ 2014 നവംബര്‍ 12ന് റോസെറ്റ വഹിച്ച ഫിലെയെന്ന കൊച്ച് ഉപഗ്രഹം വാല്‍ നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങി. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മനുഷ്യ നിര്‍മ്മിത പേടകം വാല്‍ നക്ഷത്രത്തിന്റെ രഹസ്യങ്ങളന്വേഷിച്ച് ലക്ഷ്യത്തിലെത്തുന്നത്. നിര്‍ണായക വിവരങ്ങളാണ് ഫിലെയില്‍നിന്ന് ലഭിച്ചത്. വാല്‍നക്ഷത്രത്തില്‍ ജീവന്റെ അടിസ്ഥാന രാസഘടകമായ അമിനോആസിഡിന്റെ സാന്നിധ്യം ഫിലെ കണ്ടെത്തുകയുണ്ടായി. 460 കോടി വര്‍ഷംമുമ്പ് നടന്ന സൗരയൂഥത്തിന്റെ പിറവിയുടെ രഹസ്യങ്ങള്‍ വാല്‍നക്ഷത്രത്തിലിറങ്ങി മനസ്സിലാക്കാനുള്ള പദ്ധതിക്ക് 1993 ലാണ് അനുമതി ലഭിച്ചത്. 2004 മാര്‍ച്ച് രണ്ടിനായിരുന്നു റോസറ്റയുടെ വിക്ഷേപണം.

ദൗത്യം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുവരെ റോസറ്റ ഭൂമിയില്‍നിന്ന് 72 കോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വാൽനക്ഷത്രം ഇടിച്ചിറങ്ങിയതോടെ പതിറ്റാണ്ടിലേറെ നീണ്ട ദൗത്യം വന്‍വിജയമായതായി പ്രോജക്ട് മാനേജര്‍ പാട്രിക് മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. 19 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകം വാല്‍നക്ഷത്രത്തില്‍ നിയന്ത്രിതമായി ഇടിച്ചിറക്കിയത്.

[caption id="attachment_46630" align="aligncenter" width="300"] 2016 സപ്തംബര്‍ 29 ന് റോസറ്റ പേടകം 22.9 കിലോമീറ്റര്‍ അകലെ നിന്നെടുത്ത വാല്‍നക്ഷത്രത്തിന്റെ ദൃശ്യം.

2016 സപ്തംബര്‍ 29 ന് റോസറ്റ പേടകം 22.9 കിലോമീറ്റര്‍ അകലെ നിന്നെടുത്ത വാല്‍നക്ഷത്രത്തിന്റെ ദൃശ്യം.[/caption]

[caption id="attachment_46631" align="aligncenter" width="300"] റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 18.1 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, 2016 സപ്തംബര്‍ 30 ന് പകര്‍ത്തിയ ദൃശ്യം
റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 18.1 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, 2016 സപ്തംബര്‍ 30 ന് പകര്‍ത്തിയ ദൃശ്യം/ ചിത്രങ്ങള്‍ക്ക് കടപ്പാട്: ESA / Rosetta[/caption]

വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടാന്‍ ചൊവ്വാഴ്ച റോസറ്റയ്ക്ക് സന്ദേശം നല്‍കിയിരുന്നു. സൗരയൂഥകേന്ദ്രമായ സൂര്യനില്‍നിന്ന് വാല്‍നക്ഷത്രം അകലേക്ക് നീങ്ങുന്നതിനാല്‍ റോസറ്റയിലെ സോളാര്‍പാനലുകള്‍ക്ക് ലഭിക്കുന്ന സൂര്യപ്രകാശം കുറഞ്ഞുവരികയാണ്. അതാണ് റോസറ്റ ദൗത്യം അവസാനിപ്പിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

Read More >>