ഏ കെ ശശീന്ദ്രനെതിരായ ഭീഷണി ജയരാജനെ തിരിഞ്ഞുകൊത്തുന്നു; തച്ചങ്കരിക്കുവേണ്ടി ശശീന്ദ്രനെ പുറത്താക്കുമെന്ന് പറഞ്ഞ ജയരാജന്‍ ഒടുവില്‍ പുറത്തേക്ക്

മന്ത്രിസഭായോഗത്തില്‍ ശശീന്ദ്രനെ രൂക്ഷമായി ഇ പി പരിഹസിക്കുകയായിരുന്നു. പരസ്യമായ പരിഹാസം ഏറ്റുവാങ്ങിയ ശശീന്ദ്രന്‍ കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും പോയത്.

ഏ കെ ശശീന്ദ്രനെതിരായ ഭീഷണി ജയരാജനെ തിരിഞ്ഞുകൊത്തുന്നു; തച്ചങ്കരിക്കുവേണ്ടി ശശീന്ദ്രനെ പുറത്താക്കുമെന്ന് പറഞ്ഞ ജയരാജന്‍ ഒടുവില്‍ പുറത്തേക്ക്

ഗതാഗത മന്ത്രിയെ മറികടന്ന് വകുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഗതാഗത കമ്മീഷണറായ ടോമിൻ തച്ചങ്കരി കൈക്കൊണ്ടതാണ് എ കെ ശശീന്ദ്രനും ഇ പി ജയരാജനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കുള്ള പ്രധാന കാരണം.  പിണറായി മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെടുന്ന ഇ പി ജയരാജനുമായുള്ള അടുപ്പമാണ് വകുപ്പ് മന്ത്രിയെ കേള്‍ക്കാതെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തച്ചങ്കരിക്ക് ധൈര്യം നല്‍കിയത്.  തച്ചങ്കരിയെ എതിര്‍ത്ത ഏ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്നു പോലും ഇ പി ജയരാജന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.


ഹെല്‍മറ്റ് ധരിക്കാതെ പമ്പില്‍ എത്തുന്നവർക്ക് പെട്രോള്‍ നല്‍കരുതെന്ന തച്ചങ്കരിയുടെ നിര്‍ദ്ദേശമാണ് ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രനുമായുള്ള അകല്‍ച്ചയുടെ തുടക്കം. ഈ നിര്‍ദ്ദേശത്തിനെതിരെ ഏ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് പരാതിപ്പെടുകയും മാധ്യമങ്ങളിലൂടെ തച്ചങ്കരിയെ പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏ കെ ശശീന്ദ്രനെ ജയരാജന്‍ ഫോണില്‍ വിളിച്ച് മന്ത്രിസ്ഥാനം തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പകരം തോമസ് ചാണ്ടിയെ മന്ത്രിസഭയിലെടുക്കുമെന്നും ആയിരുന്നു  ജയരാജന്റെ ഭീഷണി.

പിന്നീട് തച്ചങ്കരിയുടെ പിറന്നാളാഘോഷം വിവാദമായ സമയത്ത് ഏ കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ ഇക്കാര്യം വീണ്ടുമുന്നയിക്കുകയായിരുന്നു. തച്ചങ്കരിയെ എതിര്‍ത്ത എ കെ ശശീന്ദ്രനെ  അപ്പോഴും ഇ പി ജയരാജന്‍ വെറുതെ വിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ ശശീന്ദ്രനെ രൂക്ഷമായി ഇ പി പരിഹസിച്ചു. പരസ്യമായി പരിഹാസം ഏറ്റുവാങ്ങിയ ശശീന്ദ്രന്‍ കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും പോയത്. ഇതിന് ശേഷമാണ് തച്ചങ്കരിയെ ഗതാഗതകമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്.

ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജന്റെ നടപടി തെറ്റാണെന്ന് കഴിഞ്ഞ ദിവസം ഏ കെ ശശീന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വജനപക്ഷപാതം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതാണെന്നും ശരിയായ രീതിയില്ലല്ല കാര്യങ്ങള്‍ നടന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ ഇ പി ജയരാജനെ പിന്തുണയ്ക്കാതിരുന്നതെന്നും ഏ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

Read More >>