ബന്ധുനിയമന വിവാദം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് വിഎസ്‌

നിയമന വിവാദം സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമന വിവാദം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് വിഎസ്‌

തിരുവനന്തപുരം: ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. നിയമന വിവാദം സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നാണ് വി.എസ് മറുപടി പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമാരപുരത്ത് സ്വകാര്യ കണ്ണാശുപത്രിയുടെ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസ് നിയമന വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.


ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ  ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ  എംഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. നിയമനം വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിക്കുകയും ചെയ്തു. വിവാദത്തെ തുടര്‍ന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ, എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയുമെന്നായിരുന്നു ആരോപണങ്ങളോടുള്ള ജയരാജന്റെ പ്രതികരണം.

നിയമന വിവാദത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു ചിലരും നല്‍കിയ പരാതി വിജിലന്‍സ് വകുപ്പ് വൈകാതെ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി വിജിലന്‍സ് ഡയറക്ടര്‍ ഇന്നോ തിങ്കളാഴ്ചയോ കൂടിക്കാഴ്ച നടത്തിയേക്കും.

Read More >>