രഞ്ജി ട്രോഫി: ഛത്തീസ്ഗഢിനെതിരെ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു

ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹൻ പ്രേമും(62) ഓപ്പണർ ഭവിൻ ജെ. താക്കറും (33) സഞ്ജു സാംസനും(41) മോനിഷ് കരേപറമ്പിലും മാത്രമാണ് രണ്ടക്കം കണ്ടത്.

രഞ്ജി ട്രോഫി: ഛത്തീസ്ഗഢിനെതിരെ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു

ജാംഷഡ്പുർ: ഛത്തീസ് ഗഢിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ദിനം കളി നിറുത്തുമ്പോൾ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലയിൽ. ടോസ് നേടിയ ശേഷം ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹൻ പ്രേമും(62) ഓപ്പണർ ഭവിൻ ജെ. താക്കറും (33) സഞ്ജു സാംസനും(41) മോനിഷ് കരേപറമ്പിലും മാത്രമാണ് രണ്ടക്കം കണ്ടത്.

കളി ആരംഭിച്ച് ഒമ്പതാം ഓവറിൽ ഓപ്പണർ വി.എ. ജഗദീഷിനെയായിരുന്നു കേരളത്തിന് ആദ്യം നഷ്ടമായത്. ഒമ്പത് റൺസെടുത്ത ജഗദീഷിനെ, പങ്കജ് റാവു ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് ഭവിനും ക്യാപ്റ്റൻ രോഹൻ പ്രേമും ചേർന്ന് പതിയെ ഇന്നിംഗ്‌സ് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 25-ആം ഓവറിലെ രണ്ടാം പന്തിൽ ഭവിൻ ജെ. താക്കാറെയെ, മനോജ് സിങ്ങിന്റെ കൈകളിൽ എത്തിച്ച് സിൻഹ മടക്കി.


പിന്നീടെത്തിയ സഞ്ജു സാംസൺ അതിവേഗം സ്‌കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും 36-ആം ഓവറിലെ നാലാം പന്തിൽ റൂയികാർ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. 37 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ 41 റൺസ് നേട്ടം. പിന്നീടെത്തിയ സച്ചിൻ ബേബിക്കും ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. അഞ്ചു പന്തുകൾ നേരിട്ട സച്ചിൻ റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ കേരളം 38.3 ഓവറിൽ നാലു വിക്കറ്റിന് 140 റൺസ്. പങ്കജ് റാവുവിന്റെ പന്തിൽ അശുതോഷ് സിങ് പിടിച്ചാണ് സച്ചിൻ ബേബിക്ക് പുറത്തേക്ക് വഴി തെളിഞ്ഞത്.
ജലജ് സക്‌സേനയാണ് പിന്നീട് ക്രീസിൽ എത്തിയത്. അഞ്ചു പന്തുകൾ നേരിട്ട ജലജിന് നാലു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിഷഭ് തിവാരി ജലജിനെ റണ്ണൗട്ടാക്കുകയായിരുന്നു. 41-ആം ഓവറിൽ ജലജ് പുറത്തായതിന് പിന്നാലെ 45-ആം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ രോഹൻ പ്രേം കൂടി പവലിയനിലേക്ക് മടങ്ങിയപ്പോൾ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന നിലയിലായി.

ജലജിന് ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നിഖിലേഷ് സുരേന്ദ്രനും(8) ക്യാപ്റ്റന് ശേഷമെത്തിയ ഇക്ബാൽ അബ്ദുള്ളയ്ക്കും(4) കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. ഒന്നാം ദിവസം കളി നിറുത്തുമ്പോൾ 19 റൺസുമായി മോനിഷ് കരേപറമ്പിലും നാലു റൺസുമായി വാര്യരുമാണ് ക്രീസിൽ. ഛത്തീസ്ഗഢിന് വേണ്ടി മൂന്നു വിക്കറ്റ് വീതം നേടിയ പങ്കജ് റാവുവും റൂയികാറുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. സിൻഹ ഒരു വിക്കറ്റും നേടി.

Read More >>