ഇന്ദുചൂഡന്‍ വരും പുതിയ ചളികൾ അടിക്കാനും,ചിലതു വാങ്ങിച്ചു കൂട്ടാനും; തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചു രമേശ്‌ പിഷാരടി

4 എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാൽ ഇന്ദുചൂഡന്‍ വരും പുതിയ ചളികൾ അടിക്കാനും ചിലതു വാങ്ങിച്ചു കൂട്ടാനും എന്ന തലക്കട്ടോടു കൂടിയാണ്പിഷാരടി തന്റെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഇന്ദുചൂഡന്‍ വരും പുതിയ ചളികൾ അടിക്കാനും,ചിലതു വാങ്ങിച്ചു കൂട്ടാനും; തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചു രമേശ്‌ പിഷാരടി

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ ഹാസ്യപരിപാടിയായ ബഡായി ബംഗ്ലാവിലെ കഴിഞ്ഞ എപ്പിസോഡില്‍ രമേഷ് പിഷാരടി പങ്കെടുക്കാത്തതിനക്കെുറിച്ച് സോഷ്യല്‍ മീഡയില്‍ വൻ ചര്‍ച്ചകള്‍നടന്നിരുന്നു. പിഷാരടിയും ധര്‍മജനും ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞിപോലാണെന്ന് തുടങ്ങി നിരവധി ട്രോളുകളും ഒരൊറ്റ രാത്രി കൊണ്ടുണ്ടായി.

പിഷാരടി എംജി ശ്രീകുമാര്‍ ഷോയുമായി ബന്ധപ്പെട്ടു അമേരിക്കയിലായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന ഔദ്യോഗിക വിശദീകരണം വന്നതിനു പിന്നാലെ അമേരിക്കയില്‍ നിന്നും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിലൂടെ പിഷാരടിയും വിഷയത്തില്‍ പ്രതികരിച്ചു.


14702468_1772694142985762_5705303192951850541_n

4 എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാൽ ഇന്ദു ചൂടൻ വരും പുതിയ ചളികൾ അടിക്കാനും ചിലതു വാങ്ങിച്ചു കൂട്ടാനും എന്ന തലക്കട്ടോടു കൂടിയാണ് പിഷാരടി തന്റെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ബഡായി ബംഗ്ലാവ്  മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലയെന്ന മുഖവരയോടുകൂടി തുടങ്ങുന്ന കത്തില്‍  താന്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും പരിപാടിയുടെ മറ്റൊരു അവതാരകനായ മുകേഷിന്റെയും മറ്റ് അതിഥികളുടെയും ഡേറ്റ് ഒത്തുവരാത്തത് കൊണ്ട് എപ്പിസോഡുകള്‍ നേരത്തെ ഷൂട്ട്‌ ചെയ്യാന്‍ സാധിക്കാത്തതെന്നും അത് കൊണ്ടാണ് മറ്റൊരു അവതാരകന്റെ സഹായത്തോടു കൂടി പരിപാടിയുടെ ഈ മാസത്തെ എപ്പിസോഡുകള്‍ ചിത്രീകരിച്ചതെന്നും പിഷാരടി പറയുന്നു.

ഒരു എപ്പിസോഡില്‍ കാണാതിരുന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ കാണിച്ച സ്നേഹത്തിനും ട്രോളന്മാര്‍ നല്‍കിയ പിന്തുണയ്ക്കും നന്ദി പറഞ്ഞ പിഷാരടി മൂന്ന് എപ്പിസോഡുകള്‍ക്ക് ശേഷം വീണ്ടും ബഡായി ബംഗ്ലാവില്‍ തിരികെയെത്തുമെന്നു ഉറപ്പും നല്‍കിയാണ്‌ കത്ത് അവസാനിപ്പിക്കുന്നത്.