സ്വാശ്രയ പ്രശ്നം: മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയെന്ന് രമേശ് ചെന്നിത്തല

''മാനേജ്മെന്റ് ഫീസിളവ് നല്‍കിയാല്‍ സര്‍ക്കാരിന് പ്രശ്നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ചര്‍ച്ച നടക്കവേ അദ്ദേഹം നിലപാടുകളില്‍ നിന്നും കരണം മറിഞ്ഞു''

സ്വാശ്രയ പ്രശ്നം: മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ച മുഖ്യമന്ത്രി അട്ടിമറിക്കുകയായിരുന്നു എന്നും ചെന്നിത്തല ആരോപിച്ചു.

മാനേജ്മെന്റ് ഫീസിളവ് നല്‍കിയാല്‍ സര്‍ക്കാരിന് പ്രശ്നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്ന് രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തി. 2.5 ലക്ഷത്തില്‍നിന്ന് നാല്‍പ്പതിനായിരം രൂപ കുറയ്ക്കാമെന്നും ഫീസിളവ് സ്‌കോളര്‍ഷിപ്പോ സബ്‌സിഡിയോ ആയി നല്‍കാന്‍ തയ്യാറാണെന്നും മാനേജ്മെന്‍റ്  പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതേസംബന്ധിച്ച് ആരോഗ്യമന്ത്രിയും ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച നടക്കവേ അദ്ദേഹം നിലപാടുകളില്‍ നിന്നും കരണം മറിഞ്ഞു. ആരോഗ്യ മന്ത്രിയോടും സെക്രട്ടറിയോടും മാനേജ്മെന്‍റ്  പ്രതിനിധികളോടുമെല്ലാം അദ്ദേഹം കയര്‍ത്തുസംസാരിക്കുകയും മൊത്തം കരാറും മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചതെന്നും സഭയെ അദ്ദേഹം തെറ്റിധരിപ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Read More >>