കൊടുങ്കാറ്റിലുലയാത്ത തത്ത മന്ദമാരുതനില്‍ ആടിയുലയുന്നു: ജേക്കബ് തോമസിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

നിയമസഭയില്‍ പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില്‍ പരാമര്‍ശമായത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു കൊടുങ്കാറ്റിലും ഉലയാത്ത ആളാണ് താനെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടില്‍ സംശയമുണ്ടെന്നും കൊടുങ്കാറ്റിലും ഉലയാത്ത തത്ത മന്ദമാരുതനില്‍ ആടിയുലയുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

നിയമസഭയില്‍ പ്രതിപക്ഷ അംഗം കെ.സി.ജോസഫിന്റെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ജേക്കബ് തോമസ് വിഷയം വീണ്ടും സഭയില്‍ പരാമര്‍ശമായത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കൊണ്ടാണോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു തസ്തികയിലും ആറ് മാസം തികയ്ക്കാത്ത ആളാണ് ജേക്കബ് തോമസ്. ഇ.പി.ജയരാജന്റെ ബന്ധു നിയമന കേസില്‍ കൂടുതല്‍ നടപടി ഭയന്നാവും അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read More >>