താന്‍ കണ്ട ഏറ്റവും മികച്ച 'നടന്‍' കെജ്‌രിവാളെന്ന് രാം ഗോപാല്‍ വര്‍മ്മ

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കെജ്‌രിവാളിനെ 'മഫ്ലര്‍ തൊപ്പി വെച്ച കുരങ്ങന്‍' എന്ന് രാം ഗോപാല്‍ വര്‍മ്മ വിശേഷിപ്പിച്ചത്‌ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു

താന്‍ കണ്ട ഏറ്റവും മികച്ച

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരിഹാസ പ്രസ്താവനയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വീണ്ടും രംഗത്ത്‌. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കെജ്‌രിവാളിനെ 'മഫ്ലര്‍ തൊപ്പി വെച്ച കുരങ്ങന്‍' എന്ന് വിശേഷിപ്പിച്ചത്‌ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന് കെജ്‌രിവാള്‍ തെളിവ് ചോദിച്ചതിനായിരുന്നു വര്‍മ്മയുടെ പരിഹാസം.

ഇപ്പോള്‍ തന്‍റെ പുതിയ ചിത്രമായ സര്‍ക്കാര്‍ മൂന്നാം ഭാഗത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് വര്‍മ്മ കെജ്‌രിവാളിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടന്‍ മനോജ്‌ ബാജ്പേയി ഒരു രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിനയപാടവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ''മനോജ്‌ ബാജ്പെയി മികച്ച നടന്‍ തന്നെ, പക്ഷേ ആരും കെജ്‌രിവാളിനോളം വരില്ല'' എന്നായിരുന്നു വര്‍മ്മയുടെ പ്രതികരണം.

കെജ്‌രിവാളിനെതിരെ വീണ്ടും ഇത്തരത്തില്‍ ഒരു പരിഹാസം ഉയര്‍ത്താന്‍ വര്‍മ്മയെ പ്രേരിപ്പിച്ചതെന്ത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ കേജരിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.