മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ കണക്കറ്റു പരിഹസിച്ചു റാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, പിവി നരസിംഹ റാവു, ചന്ദ്ര ശേഖര്‍ സിംഗ് എന്നിവരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും പരിഹസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരെ കണക്കറ്റു പരിഹസിച്ചു റാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

വിവാദങ്ങളുടെ കളി തോഴനായ ബോളിവുഡ് സംവിധായകന്‍  റാം ഗോപാല്‍ വര്‍മ്മ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. വിവാദപരമായ ട്വീറ്റുകളിലൂടെ എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിട്ടുള്ള റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ട്വീറ്റ് തന്നെയാണ് ഇന്നും ചര്‍ച്ച വിഷയമാകുന്നത്.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, പിവി നരസിംഹ റാവു, ചന്ദ്ര ശേഖര്‍ സിംഗ് എന്നിവരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും പരിഹസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

മുന്‍ പ്രധാന മന്ത്രിമാരെ പിന്‍ ബെഞ്ചുകാര്‍, സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ എന്നൊക്കെയാണ് അദ്ദേഹം തന്റെ ട്വീറ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി, പിവി നരസിംഹ റാവു, ചന്ദ്ര ശേഖര്‍ സിംഗ്, സോണിയ ഗാന്ധി എന്നിവരുള്ള ഒരു പഴയ ഫോട്ടോയും അദ്ദേഹം അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.ഈ ഫോട്ടോയ്ക്ക് കീഴില്‍ സ്കൂളിലായാലും പാര്‍ലമെന്റിലായാലും പിന്‍ ബെഞ്ചുകാര്‍ എന്നും പിന്‍ ബെഞ്ചുകാര്‍ തന്നെയാണെന്നും ഇവര്‍ മൂന്നും ആരൊക്കെയെന്നു തനിക്കറിയില്ലാ, പക്ഷെ ഒരാള്‍ അടുത്തയാളെക്കാള്‍ മോശമാണെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

മുന്‍ നിരയിലിരിക്കുന്ന സുന്ദരിയായ സ്ത്രീയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയാണ് അവര്‍ ചെയ്യുന്നത് എന്നും വര്‍മ്മ പറയുന്നുണ്ട്. "സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഇന്ത്യന്‍ ആണുങ്ങളുടെ പ്രതിനിധികളാണ് ഇവര്‍, ഇവരെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തണം." വര്‍മ്മയുടെ ട്വീറ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.വീണ്ടും വിവാദങ്ങള്‍ സൃഷ്ട്ടിച്ചു അമിതാഭ് ബച്ചന്‍ നായകനായി എത്തുന്ന തന്റെ അടുത്ത ചിത്രമായ സര്‍ക്കാര്‍ 3യെ വാര്‍ത്തകളില്‍ നിറയ്ക്കുകയാണ് വര്‍മ്മയുടെ ഉദ്ദേശമെന്നു ബോളിവുഡ് വിലയിരുത്തുന്നു.