റോഡില്‍ കേബിള്‍ ഇടാന്‍ കെഎസ്ഇബിയ്ക്ക് അനുമതിയില്ല; റിലയന്‍സിന് പച്ചക്കൊടി

ബിഎംബിസി നിലവാരത്തില്‍ സമീപകാലത്താണ് റോഡ് ടാര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്ഇബിയ്ക്ക് റോഡരിക് വെട്ടി കേബിള്‍ ഇടാന്‍ അനുമതി നിഷേധിച്ചത്. ഇതേ സ്ഥലത്ത് റിലയന്‍സ് കേബിളിനായി കുഴിയെടുത്ത് തുടങ്ങി.

റോഡില്‍ കേബിള്‍ ഇടാന്‍ കെഎസ്ഇബിയ്ക്ക് അനുമതിയില്ല; റിലയന്‍സിന് പച്ചക്കൊടി

കൊച്ചി: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ പതിനൊന്ന് കെ വി കേബിള്‍ ഇടുന്നതിന് കെ എസ് ഇ ബിയ്ക്ക് അനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പ് റിലയന്‍സിന് അനുമതി നല്‍കിയത് വിവാദമാകുന്നു. കേബിള്‍ ഇടുന്നതിന് കെഎസ്ഇബി നല്‍കിയ അപേക്ഷ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ വശങ്ങള്‍ ഇടിയും എന്ന സാങ്കേതികത്വം പറഞ്ഞാണ് തള്ളിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ റിലയന്‍സിന് 4ജി കേബിള്‍ ഇടുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കുകയായിരുന്നു.


ബിഎംബിസി നിലവാരത്തില്‍ സമീപകാലത്താണ് റോഡ് ടാര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്ഇബിയ്ക്ക് റോഡരിക് വെട്ടി കേബിള്‍ ഇടാന്‍ അനുമതി നിഷേധിച്ചത്. ഇതേ സ്ഥലത്ത് റിലയന്‍സ് കേബിളിനായി കുഴിയെടുത്ത് തുടങ്ങി. അതിദ്രൂത വൈദ്യുതി നവീകരണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍ മേഖലയില്‍ മെച്ചപ്പെട്ട വൈദ്യുതിവിതരണ സംവിധാനമൊരുക്കാനാണ് കെഎസ്ഇബി കേബിള്‍ ഇടുന്നതിന് അനുമതി ആവശ്യപ്പെട്ടത്.

കെഎസ്ഇബിയുടെ ആവശ്യം നിഷേധിച്ച് റിലയന്‍സിന് അനുമതി നല്‍കിയത് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എഐടിയുസി) ആവശ്യപ്പെട്ടു. നടപടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കത്ത് നല്‍കി.

ഇതിനകം വൈപ്പിന്‍ മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലേയും 11 കെവി അണ്ടര്‍ഗ്രൗണ്ട് ജോലികള്‍ 85 ശതമാനവും പൂര്‍ത്തിയായി. എളങ്കുന്നപുഴ ഫീഡറും മുനമ്പം ഫീഡറുമാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. മാലിപ്പുറം സബ് സ്റ്റേഷന്‍ മുതല്‍ പള്ളത്താംകുളങ്ങര വരെ പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെ വി അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ ഇടാനുള്ള ജോലികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.

Read More >>