കാത്തിരിപ്പിന് വിരാമമായി; കേരളത്തിന്റെ പൈതൃക റെയില്‍ പാതയായ പുനലൂര്‍- ചെങ്കോട്ട പാതയില്‍ ഡിസംബറില്‍ പരീക്ഷണ ഒാട്ടം നടക്കും

ഈ പാതയില്‍ പ്രധാനമായും ആറ് തുരങ്കങ്ങളാണുള്ളത്. പഴയ പാതയില്‍ നിന്നും വ്യത്യസ്തമായി തെന്മലയില്‍ ഒരു പുതിയ തുരങ്കം കൂടി സ്ഥാപിതമായിട്ടുണ്ട്. ആകെയുള്ള ആറ് തുരങ്കങ്ങളില്‍ ട്രാക്ക് സ്ഥപിച്ച ആദ്യ തുരങ്കമാണ് ആര്യങ്കാവ്- കോട്ടവാസല്‍ തുരങ്കം.

കാത്തിരിപ്പിന് വിരാമമായി; കേരളത്തിന്റെ പൈതൃക റെയില്‍ പാതയായ പുനലൂര്‍- ചെങ്കോട്ട പാതയില്‍ ഡിസംബറില്‍ പരീക്ഷണ ഒാട്ടം നടക്കും

ചരിത്രപ്രസിദ്ധമായ പതിമൂന്ന് കണ്ണറപ്പാലത്തിലൂടെയുള്ള യാത്രകള്‍ക്ക് ഇനി കുറച്ചു നാള്‍കൂടി കാത്തിരുന്നാല്‍ മതി. കേരളത്തിന്റെ പൈതൃക റെയില്‍ പാതയായ പുനലൂര്‍-ചെങ്കോട്ട പാതയില്‍ ഡിസംബറില്‍ ട്രയിന്‍ പരീക്ഷണ ഓട്ടം നടത്തും. മീറ്റര്‍ഗേജില്‍ നിന്നും ബ്രോഡ്‌ഗേജിലേക്ക് മറിയ പാത അടുത്തയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെങ്കോട്ടയ്ക്കും ആര്യങ്കാവ് ന്യൂ റെയില്‍വേ സ്റ്റേഷനുമിടയിലും ഇടമണ്ണിനും പുനലൂരിനുമിടയിലുമാണ് പരീക്ഷണ ഓട്ടം നടക്കുക. ഇവിടെ ട്രാക്കുകളുടെ പാക്കിങ് തുടങ്ങിക്കഴിഞ്ഞു. ആര്യങ്കാവിനും ഇടമണിനും ഇടയില്‍ അടുത്ത വര്‍ഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുവാനാണ് റെയില്‍വേയുടെ ആലോചന.


കൊല്ലം- ചെങ്കോട്ട പാതയിലെ പ്രധാന ആകര്‍ഷണമായ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ആര്യങ്കാവ്- കോട്ടവാസല്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവിടെ കഴിഞ്ഞദിവസം ട്രാക്കുകളും നിരത്തി. ഈ പാതയില്‍ പ്രധാനമായും ആറ് തുരങ്കങ്ങളാണുള്ളത്. പഴയ പാതയില്‍ നിന്നും വ്യത്യസ്തമായി തെന്മലയില്‍ ഒരു പുതിയ തുരങ്കം കൂടി സ്ഥാപിതമായിട്ടുണ്ട്. ആകെയുള്ള ആറ് തുരങ്കങ്ങളില്‍ ട്രാക്ക് സ്ഥപിച്ച ആദ്യ തുരങ്കമാണ് ആര്യങ്കാവ്- കോട്ടവാസല്‍ തുരങ്കം. രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടക്കുന്ന ഇടമണ്‍-ആര്യങ്കാവ് ഭാഗത്താണ് മറ്റു തുരങ്കങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

[caption id="attachment_48661" align="aligncenter" width="640"]Aryankavu- Kottavasal കൊല്ലം- ചെങ്കോട്ട പാതയിലെ പ്രധാന ആകര്‍ഷണമായ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ആര്യങ്കാവ്- കോട്ടവാസല്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു[/caption]

പാതയില്‍ എണ്‍പത് ശതമാനം പണികളും കഴിഞ്ഞതായി റെയില്‍വേ അധികൃതര്‍ വെളിപ്പെടുത്തി. പതിമൂന്ന് കണ്ണറപ്പാലത്തിന്റേയും ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ തെന്മലയിലെ ബയോഡക്ടറിന്റെ പണികള്‍ പൂര്‍രത്തിയാകാനുണ്ട്.

തെന്മലയിലെ പാരതയില്‍ സ്ഥാപിച്ച പുതിയ തുരങ്കം ഞായറാഴ്ച മറുവശത്ത് തുരന്നിറങ്ങിയിരുന്നു. പുനലൂര്‍മുതല്‍ ചെങ്കോട്ടവരെ 49 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഇടമണിനും ആര്യങ്കാവിനുമിടയിലുള്ള ഇരുപത് കിലോമീറ്റര്‍ ദൂരമാണ് പണികള്‍ പൂര്‍ത്തിയാകാന്‍ ബാക്കിനില്‍ക്കുന്നത്.

Read More >>