പുലിമുരുകന്‍ കണ്ട് 'അന്തംവിട്ട' സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ലാല്‍ ഫാന്‍സിനെ കടത്തിവെട്ടിയ ആരാധനയോടെ

തിയേറ്ററുകളെ ഇളകി മറിയുന്ന ഹര്‍ഷോന്മാദത്തിന്റെ, ജനകീയമായ കാര്‍ണിവല്‍ സ്പെയ്സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക് ഓര്‍മ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വര്‍ഷത്തില്‍ ഇത്രയേറെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹന്‍ലാലിനൊപ്പം, മോഹന്‍ലാല്‍ മാത്രമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പുലിമുരുകന്‍ കണ്ട്

കൊച്ചി:  കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തി തിയേറ്റര്‍ നിറഞ്ഞോടുന്ന പുലിമുരുകന്‍ ടീമിനെ പുകഴ്ത്തി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അന്‍പത്തി ആറാമത്തെ വയസ്സില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമുക്കാര്‍ക്കും അറിയില്ലെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്ററുകളെ ഇളകി മറിയുന്ന ഹര്‍ഷോന്മാദത്തിന്റെ, ജനകീയമായ കാര്‍ണിവല്‍ സ്പെയ്സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക് ഓര്‍മ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വര്‍ഷത്തില്‍ ഇത്രയേറെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹന്‍ലാലിനൊപ്പം, മോഹന്‍ലാല്‍ മാത്രമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


നൂറ് കോടി ക്ലബിലേക്ക് കടക്കുന്ന ആദ്യ മലയാള ചിത്രം പുലിമുരുകനായിരിക്കും. ഇത്തരമൊരു ചിത്രമൊരുക്കാന്‍ കഴിഞ്ഞ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയ്ക്കും സല്യൂട്ട്. അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫി ഇതാണെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയും. നായകന്റെ സോളോ ബാറ്റില്‍ ഇത്ര ഗംഭീരമായി എക്സിക്യൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമ റിലീസ് ആകുന്നതിന് തലേദിവസം പീറ്റര്‍ തന്നോട് സംസാരിച്ചു. വലിയ രീതിയില്‍ നേര്‍വസായിരുന്നു, അയാള്‍. സിനിമ കണ്ട്കഴിഞ്ഞ് അയാളെ വിളിച്ച് ഞാന്‍ അഭിനന്ദിച്ചപ്പോള്‍, അയാളുടെ ശബ്ദം ഇടറിയിരുന്നു. എന്റെ നല്ല വാക്കുകള്‍ കേട്ടിട്ട് അയാള്‍ പറഞ്ഞു, ' എല്ലാ ക്രെഡിറ്റും മോഹന്‍ലാല്‍ സാറിന് കൊടുക്കൂ, സാര്‍. ഇത്രയ്ക്ക് അര്‍പ്പണ്ണമനോഭാവമുള്ള ഒരു നടനെ, താരത്തെ ഞാന്‍ കണ്ടിട്ടില്ല. ഒന്‍പതു ടേക്കുകള്‍ക്ക് ശേഷം ഞാന്‍ ഒക്കെ പറയുമ്പോള്‍, എന്റെ അടുത്ത് വന്ന് ചോദിക്കും, നിങ്ങള്‍ ശരിക്കും ഹാപ്പിയാണോ, വേണമെങ്കില്‍ നമ്മുക്ക് ഒന്നു കൂടി നോക്കാം. ഹി ഇസ് ഇന്‍ക്രെഡിബ്ള്‍.' മോഹന്‍ലാലിനെ അറിയാവുന്ന നമ്മള്‍ക്ക് ഇതൊരു വാര്‍ത്തയല്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: